21 April Sunday

കുവൈറ്റ് ദേശീയ ദിനാഘോഷം; പതിനാലു ഇന്ത്യക്കാർക്ക് ജയിൽ മോചനം

വെബ് ഡെസ്‌ക്‌Updated: Thursday Feb 28, 2019

കുവൈറ്റ് സിറ്റി > അൻപത്തി എട്ടാമത് കുവൈറ്റ് ദേശീയ ദിനാഘോഷത്തിന്റെയും രാജ്യം ഇറാഖ് അധിനിവേശത്തിൽ നിന്നും മോചിതമായതിന്റെ ഇരുപത്തിഎട്ടാം വാർഷികതിന്റെയും ഭാഗമായി കുവൈറ്റ് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബർ അൽ സബാഹ് തടവുകാർക്കായി പ്രഖ്യാപിച്ച ഇളവുകളിൽ ഇന്ത്യക്കാരും ഉൾപ്പെട്ടു.

ഇതോടെ വിവിധ കേസുകളിൽ അകപ്പെട്ടു ശിക്ഷ അനുഭവിച്ചിരുന്ന പതിനാലു ഇന്ത്യക്കാർ ജയിൽ മോചിതരായി. നൂറ്റി അറുപത്തിയൊന്ന്‌ പേർക്കാണ് ഈ ഉത്തരവിന്റെ ഭാഗമായി ജയിൽ മോചനം ലഭിക്കുക. അഞ്ഞൂറ്റി നാല്‌പത്തി അഞ്ചു പേർക്ക് ഇവർ ഒടുക്കേണ്ട പിഴയിൽ ഇളവും നൽകിയിട്ടുണ്ട്. ഈ ഇളവ് ലഭിച്ചതിൽ ഇരുനൂറ്റിപത്തൊൻപത് പേർ ഇന്ത്യക്കാരാണ്.


പ്രധാന വാർത്തകൾ
 Top