22 February Friday

വില്‍ഷെയര്‍ മലയാളി അസോസിയേഷന്‍ ക്രിസ്റ്റല്‍ ജൂബിലിയാഘോഷം ഡെപ്യൂട്ടി മേയര്‍ ടോം ആദിത്യ ഉത്ഘാടനം ചെയ്തു

ജോസ് കുമ്പിളുവേലില്‍Updated: Tuesday Sep 26, 2017

സ്വിന്‍ഡന്‍ > വില്‍ഷെയര്‍ മലയാളി അസോസിയേഷന്റെ (WMA പതിനഞ്ചാമത് വാര്‍ഷിക ആഘോഷങ്ങള്‍ (ക്രിസ്റ്റല്‍ ജൂബിലി) സ്വിന്‍ഡന്‍ അക്കാദമി ഓഡിറ്റോറിയത്തില്‍ മുഖ്യാതിഥിയായ ബ്രിസ്റ്റോള്‍ ബ്രാഡ്ലി സ്റ്റോക്ക് ഡെപ്യൂട്ടി മേയര്‍ ടോം ആദിത്യ ഔപചാരികമായി ഉത്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് ജെയ്മോന്‍ ചാക്കോ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. സ്വിന്‍ഡന്‍ അക്കാദമി ഓഡിറ്റോറിയത്തിലായിരുന്നു ഓണാഘോഷപരിപാടികള്‍ സംടിപ്പിച്ചത്.

വേദനിക്കുന്ന സഹോദരങ്ങളുടെ കണ്ണീര്‍ തുടക്കുവാന്‍ നാം പരിശ്രമിച്ചാല്‍ മാത്രമേ ഓണാഘോഷങ്ങളുടെ യഥാര്‍ത്ഥ മൂല്യം പ്രാവര്‍ത്തികമാകുകയുള്ളു എന്ന് ഏവണ്‍ ആന്‍ഡ് സോമര്‍ സെറ്റ് പോലീസ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കൂടിയായ ടോം ആദിത്യ ഓണസന്ദേശമായി പറഞ്ഞു. മത ജാതി കക്ഷി രാഷ്ട്രീയ വ്യത്യാസങ്ങള്‍ ഇല്ലാതെ എല്ലാ കേരളീയരും ആഘോഷിക്കുന്ന ദേശീയ ഉത്സവമായി ഓണം മാറാന്‍ കാരണം സ്നേഹത്തിന്റെയും, ന•യുടെയും, വിട്ടുകൊടുക്കലിന്റെ മഹത്തായ സന്ദേശമുഉള്ളതുകൊണ്ടാണെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു. വില്‍ഷെയര്‍ മലയാളി അസോസിയേഷന്റെ പതിനഞ്ചു വര്‍ഷത്തെ സേവനങ്ങളെ ടോം ആദിത്യ ശ്ശാഘിക്കുകയും, അതിനു വേണ്ടി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ച എല്ലാ അംഗങ്ങളെയും അഭിനന്ദിക്കുകയും, തുടര്‍ന്നും ശക്തമായി അടുത്ത തലമുറയ്ക്കായി മുന്നേറി പ്രവൃത്തിക്കുവാന്‍ ആഹ്വാനവും ചെയ്തു.  ഫാ. സജി നീണ്ടൂര്‍ അനുഗ്രഹപ്രഭാഷണം നടത്തി.

അസോസിയേഷന്‍ സെക്രട്ടറി സജി മാത്യു, യുക്മ റീജിയണല്‍ ട്രഷറര്‍ ജിജി വിക്ടര്‍, ജോര്‍ജ് തോമസ് തുടങ്ങിയവരും പ്രസംഗിച്ചു. വില്‍ഷെയറില്‍ നിന്ന് ബ്രിട്ടീഷ് എംപയര്‍ മെഡലിന് അര്‍ഹനായ റോയ് സ്റ്റീഫനെ സമ്മേളനത്തില്‍ ആദരിച്ചു. വിദ്യാഭ്യാസ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ റോഷിനി പാലാട്ടിനെയും, ആല്‍വിന്‍ സജിയെയും, യുഗ്മ വള്ളംകളിയില്‍ വിജയിച്ച പുരുഷ, വനിതാ ടീം അംഗങ്ങളെയും പ്രേത്യേക പുരസ്കാരങ്ങള്‍ നല്‍കി സമ്മേളനം അനുമോദിച്ചു. 

നാനൂറ് പേരോളം ആഘോഷത്തില്‍ പങ്കെടുത്തു. മനോഹരമായ ഓണപ്പൂക്കളം ഒരുക്കിയാണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും, രസം പകര്‍ന്ന ഓണക്കളികള്‍, കായിക മത്സരങ്ങള്‍, വടംവലി, ഹസ്തഗുസ്തി എന്നിവയും നടന്നു. രണ്ടു തരം പായസവും 24 കൂട്ടം വിഭവങ്ങളുമായി ഒരുക്കിയ ഓണസദ്യ ഏവര്‍ക്കും ആസ്വാദ്യകരമായിരുന്നു.

ഓണസദ്യക്ക് ശേഷം ചെണ്ടമേളങ്ങളുടെയും, വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ മാവേലിയെ വേദിയിലേക്ക് ആനയിച്ചു. തുടര്‍ന്ന് കലാപരിപരിപാടികള്‍ ആരംഭിച്ചു. റെയ്മോള്‍ നിധീരി, റ്റിങ്കീ ടോമി, ടെസ്സി അജി, അനു ചന്ദ്ര, സിജി ജോസി, ജൂലി മാത്യു, ഷിജി ജോര്‍ജ്, ജിനി വര്ഗീസ് തുടങ്ങിയ വനിതകള്‍ അണിയിച്ചൊരുക്കിയ തിരുവാതിര,
തോമസ് മദന്‍ പൌലോസും, രാജേഷ് പൂപ്പാറയിലും, കൃപ ജോര്‍ജും, ഡോണ ജോണും, സ്വിന്‍ഡന്‍ സ്റ്റാര്‍സ് ടീം അംഗങ്ങളും ആലപിച്ച ഗാനങ്ങളും  കയ്യടി നേടി. മത്സരങ്ങളില്‍ വിജയികളായവര്‍ക്കു മുഖ്യാഥിതി സമ്മാനങ്ങള്‍ നല്‍കി

പ്രധാന വാർത്തകൾ
 Top