22 February Saturday

പൗരത്വഭേദഗതി നിയമത്തിനെതിരെ കേളി പ്രതിഷേധസംഗമം

വെബ് ഡെസ്‌ക്‌Updated: Monday Dec 23, 2019

പൗരത്വഭേദഗതിനിയമം അറബിക്കടലില്‍’ കേളി പ്രതിഷേധ സംഗമം ജയചന്ദ്രന്‍ നെരുവമ്പ്രം ഉദ്ഘാടനം ചെയ്യുന്നു.

റിയാദ്>   ഇന്ത്യയില്‍ നിവസിക്കുന്ന ഓരോ വ്യക്തിക്കും ഭരണഘടന നല്‍കുന്ന സംരക്ഷണത്തെക്കുറിച്ചും, പൗരന്മാരുടെ അവകാശങ്ങളെ കുറിച്ചും  സംഘപരിവാര്‍ ശക്തികള്‍ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് കേളി അംഗവും, സാംസ്കാരിക പ്രവര്‍ത്തകനുമായ ജയചന്ദ്രന്‍ നെരുവമ്പ്രം അഭിപ്രായപ്പെട്ടു.

 ‘പൗരത്വഭേദഗതിനിയമം അറബിക്കടലില്‍’ എന്ന മുദ്രാവാക്യമുയര്‍ത്തി കേളി സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരം ഒരു കരിനിയമം നടപ്പാക്കാന്‍ ഇന്ത്യയിലെ പൊതുസമൂഹം അനുവദിക്കില്ല എന്ന ശക്തമായ സൂചനയാണ് ഇന്ത്യയിലെ തെരുവോരങ്ങളില്‍ മുഴങ്ങുന്നതെന്നും അത് പ്രവാസി സമൂഹവും ആവേശപൂര്‍വ്വം ഏറ്റെടുത്തിരിക്കുകയാണെന്നാണ് പ്രതിഷേധ സംഗമത്തില്‍ എത്തിച്ചേര്‍ന്ന വമ്പിച്ച ജനക്കൂട്ടത്തെ ചൂണ്ടിക്കാട്ടി  കേളി രക്ഷാധികാരി സമിതി ആക്ടിംഗ് കണ്‍വീനര്‍ കെപിഎം സാദിഖ്  അഭിപ്രായപ്പെട്ടു.

ബത്ഹ സഫാമക്ക ഹാളില്‍ കേളി പ്രസിഡന്‍റ് ഷമീര്‍ കുന്നുമ്മലിന്റെ അധ്യക്ഷതയില്‍  നടന്ന പ്രതിഷേധ സംഗമത്തില്‍ സെക്രട്ടറിയേറ്റ് അംഗം സുരേന്ദ്രന്‍ കൂട്ടായി ആമുഖ പ്രഭാഷണം നടത്തി. ആക്ടിംഗ് സെക്രട്ടറി സുധാകരന്‍ കല്ല്യാശ്ശേരി സ്വാഗതം പറഞ്ഞു. സിദ്ദിഖ് കോങ്ങാട്ട് (കെഎംസിസി), സലിം കളക്കര (ഓഐസിസി), ഗോപിനാഥന്‍ വേങ്ങര (കേളി രക്ഷാധികാരി കമ്മിറ്റി അംഗം), സാഹിത്യകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായ എം ഫൈസല്‍, ഐ പി ഉസ്മാന കോയ (എന്‍ആര്‍കെ മുന്‍ ചെയര്‍മാന്‍), സീബ കൂവോട് (കേളി കുടുംബവേദി സെക്രട്ടറി), സൈനുദ്ദീന്‍ (ഐസിഎഫ്) എന്നിവര്‍ സംഗമത്തെ അഭിസംബോധന ചെയ്യ്ത് സംസാരിച്ചു. കേളി ജോയിന്‍റ് സെക്രട്ടറി സുരേഷ് കണ്ണപുരം നന്ദി പറഞ്ഞു.

 
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top