18 September Wednesday

കുവൈറ്റിൽ നിര്യാതനായി

വെബ് ഡെസ്‌ക്‌Updated: Friday Feb 22, 2019

കുവൈറ്റ് സിറ്റി> കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ജലീബ് എ യുണിറ്റ് അംഗം ജോജി ജോർജിന്റെ സഹോദരൻ പത്തനംതിട്ട ജില്ല തിരുവല്ല കുളക്കാട് പുതുപ്പറമ്പിൽ വീട്ടിൽ ജോജു ജോർജ് (41 വയസ്സ്) നിര്യാതനായി.  ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ഫർവാനിയ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

 കുവൈറ്റിൽ കിയ സ്പെയർ പാർട്ട്സിൽ ജീവനക്കാരനായിരുന്നു. ഭാര്യ: ബിൻസി അബ്രഹാം (ദാർ അൽ ബഹ്റ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു). മകൾ ജെർളി. കല കുവൈറ്റ് സാമൂഹ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ചെയ്ത് വരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top