20 April Saturday

സുകുമാർ അഴിക്കോട് 7 മത് അനുസ്മരണം

വെബ് ഡെസ്‌ക്‌Updated: Tuesday Feb 19, 2019

കുവൈറ്റ്‌> ഫ്രണ്ട്സ് ഓഫ് കണ്ണൂർ  കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ  (ഫോക്)ന്റെ  നേതൃത്വത്തിൽ  2019 ഫെബ്രുവരി  22ന്  സാഗരഗർജജനം സുകുമാർ അഴീക്കോടിന്റെ 7 മത് ചരമവാർഷികത്തോട് അനുബന്ധിച്ച് ഫോക്ക് ഫഹാഹീൽ സോൺ  ആഭിമുഖ്യത്തിൽ മംഗഫ് ഇന്ദ്രപ്രസ്ഥ ഹാളില്‍ വച്ച് വിവിധ മൽസരങ്ങളും അനുസ്മരണവും സംഘടിപ്പിക്കുന്നു.

കുവൈറ്റിലെ എല്ലാ മലയാളികൾക്കുമായി മലയാള പ്രബന്ധരചനാ മൽസരം 3 മണി മുതൽ 4 മണി വരെയും  ഫോക്ക് അംഗങ്ങളുടെ കുട്ടികൾക്കായി മലയാള പ്രസംഗമത്സരം 4 മുതൽ 6 വരെയും ആയിരിക്കും നടത്തപ്പെടുക. 10 വയസ്സിനു താഴെ സബ് ജൂനിയർ, 10- 13 വയസ്സ് വരെ ജൂനിയർ,  14-18 വയസ്സ് വരെ സീനിയർ  വിഭാഗങ്ങളായി തിരിച്ചായിരിക്കും മൽസരം. വിജയികള്‍ക്ക് അവാർഡുകൾ സമ്മാനിക്കും.

മാതൃഭാഷയോടും  സംസ്ക്കാരതോടും ഉള്ള നമ്മുടെ ആഭിമുഖ്യം വെളിവാക്കാന്‍ ഈ അവസരം എല്ലാ മലയാളികളും ഉപയോഗപ്പെടുത്തണം എന്നും തദവസരത്തില്‍ സന്നിഹിതരായി പരിപാടി വിജയിപ്പിക്കണമെന്നും അഭ്യർഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 97343960, 67684841
 


പ്രധാന വാർത്തകൾ
 Top