24 May Friday

മലയാളം മിഷന്‍ പ്രവേശനോത്സവം നാളെ അബുദാബിയില്‍

വെബ് ഡെസ്‌ക്‌Updated: Thursday Apr 18, 2019

അബുദാബി> 'എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം' എന്ന സന്ദേശവുമായി സംസ്ഥാന സർക്കാരിന്റെ സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ നടന്നുവരുന്ന സൗജന്യ മലയാളം പഠനക്ലാസ് പുതിയ ബാച്ചിന്റെ ഔപചാരികോദ്ഘാടനം 'പ്രവേശനോത്സവം' എന്ന പേരില്‍ വെള്ളിയാഴ്ച വൈകീട്ട് 7 ന്‌  അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ അരങ്ങേറുമെന്ന് സംഘാടകര്‍ അറിയിച്ചു.

അബുദാബി മേഖലയുടെ കീഴില്‍ കേരള സോഷ്യല്‍ സെന്റര്‍, അബുദാബി മലയാളി സമാജം, സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് 22 കേന്ദ്രങ്ങളിലായി 513 കുട്ടികള്‍ കഴിഞ്ഞ വര്‍ഷം മുതല്‍ സൗജന്യമായി മലയാളം പഠിച്ചുവരുന്നു. പുതിയ ബാച്ചിലേയ്ക്കായി ഇതിനകം 163 കുട്ടികള്‍ പേര് റജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. പുതുതായി ക്ലാസില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ 02 6314455/ 055 4220514 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.പ്രവേശനോത്സവത്തിന്റെ ഭാഗമായി സീനിയര്‍ ബാച്ചിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറും
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top