08 July Wednesday

തിരുവനന്തപുരം സ്വദേശി സൗദിയിൽ മരിച്ച നിലയിൽ

വെബ് ഡെസ്‌ക്‌Updated: Monday Feb 17, 2020

അൽഹസ്സ>  തിരുവനന്തപുരം  കരകുളം മുല്ലശ്ശേരി വിളയിൽ വീട്ടിൽ ഷിബു (45 ) അൽഹസ്സ  ഒമ്രാനിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിനു ദിവസങ്ങൾ  പഴക്കമുണ്ട് . മരണകാരണം അറിവായിട്ടില്ല. മൃതദേഹം പോലീസിൻ്റെ സാനിധ്യത്തിൽ ജാഫറിലുള്ള മോർച്ചറിയിലേക്ക് മാറ്റി.

ഹസ്സയിൽ  സ്വകാര്യ ടാക്സി  ഡ്രൈവറായി ജോലി ചെയ്തു വരുന്ന ഷിബു 23 വർഷക്കാലമായി പ്രവാസിയാണ് . രണ്ട് മാസം മുൻപാണ് ലീവ് കഴിഞ്ഞ് തിരിച്ചെത്തിയത്. നവോദയ ഒമ്രാൻ യൂണിറ്റ് അംഗമാണ്. 

 പിതാവ് കൊച്ചുകൃഷ്ണൻ നായർ , മാതാവ് ഓമനയമ്മ , ഭാര്യ സന്ധ്യ , പ്ലസ് ടു വിദ്യാർത്ഥിനിയായ ആര്യനന്ദ ഏകമകളാണ്.


പ്രധാന വാർത്തകൾ
 Top