05 December Thursday

നെസ്റ്റോ - കേളി നാലാമത് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2019

റിയാദ് > കേളി കലാസാംസ്‌കാരിക വേദി അല്‍ഖര്‍ജ് ഏരിയയുടെ നേതൃത്വത്തില്‍ നെസ്റ്റോ കപ്പിനു വേണ്ടിയുള്ള നാലാമത് സൂപ്പര്‍ സിക്‌സ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് അല്‍ഖര്‍ജ് യമാമാ ഗ്രൗണ്ടില്‍ തുടക്കമായി.

8 ഗ്രൂപ്പുകളിലായി വിവിധ രാജ്യങ്ങളിലെ 24 ടീമുകളാണ് ടൂര്‍ണമെന്റില്‍ മത്സരിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ നൈറ്റ് റൈഡേഴ്‌സ് അല്‍ ഖര്‍ജിനെ 6 വിക്കറ്റിന് ഡി ഇലവന്‍ പരാജയപ്പെടുത്തി 21 റണ്‍സും ഒരു വിക്കറ്റും നേടി ഡി ഇലവന്റെ ഇമ്രാന്‍ മികച്ച കളിക്കാരനായി. രണ്ടാം മത്സരത്തില്‍ മാക് ഇലവന്‍ 9 വിക്കറ്റിന് ഇലവന്‍ സ്റ്റാറിനെ പരാജയപ്പെടുത്തി. രണ്ടാം മത്സരത്തിലെ  മികച്ച കളിക്കാരനായി മാക് ഇലവന്റെ വഹാര്‍ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച കളിക്കാര്‍ക്കുള്ള സമ്മാനങ്ങള്‍ രാജു സി കെ, തിലകന്‍ എന്നിവര്‍ നല്‍കി.



സംഘാടകസമിതി ചെയര്‍മാന്‍ ഗോപാലന്റെ അധ്യക്ഷതയില്‍ നടന്ന ഉത്ഘാടന ചടങ്ങില്‍ കണ്‍വീനര്‍ ജയന്‍ പെരുനാട് സ്വാഗതം പറഞ്ഞു. കേളി വൈസ് പ്രസിഡന്റ് ജോസഫ് ഷാജി ടൂര്‍ണ്ണമെന്റ് ഉത്ഘാടനം ചെയ്തു. കേളി കേന്ദ്രകമ്മിറ്റി അംഗം ലിപിന്‍ പശുപതി, ഏരിയാ പ്രസിഡന്റ് സുബ്രമണ്യന്‍, കോര്‍ഡിനേറ്റര്‍ ഷബി അബ്ദുള്‍ സലാം എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ഏരിയാ സെക്രട്ടറി രാജന്‍പള്ളിത്തടം നന്ദി പറഞ്ഞു.

മത്സരങ്ങള്‍ ഫ്രെഡ്ഡി, പ്രൊഫസര്‍ അസീം, സുമേഷ് , സൂരജ് എന്നിവര്‍ നിയന്ത്രിച്ചു. രണ്ടു മാസം നീണ്ടുനില്‍ക്കുന്ന മത്സരങ്ങള്‍  എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 6.30 ന് ആരംഭിക്കും.


പ്രധാന വാർത്തകൾ
 Top