13 November Wednesday

ആരോഗ്യ ബോധവൽക്കരണ സെമിനാർ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2019


കുവൈറ്റ്‌ സിറ്റി> കുവൈറ്റിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ  (ഫോക്ക്)  വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ആരോഗ്യ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.ഹൃദയരോഗങ്ങളും മുൻകരുതലുകളും,  പ്രവാസത്തിലെ അകാല നിര്യാണവും പ്രഥമ ശ്രുശ്രൂഷയും*  എന്നീ  ഗൗരവപൂർവമായ  വിഷയങ്ങളും  മറ്റ് ജീവിത ശൈലീ രോഗ വിഷയങ്ങളും  ചർച്ച ചെയ്‌തു

  അബു ഹലീഫ സെവൻസ്റ്റാർ ഓഡിറ്റോറിയത്തിൽ അൽ സബ ഹോസ്പിറ്റലിലെ ഡോ.സുജേഷ് ചന്ദ്രൻ സെമിനാറിന് നേത്യത്വം നൽകി. മെഡിക്കൽ സെമിനാറിൽ ഫോക്കിന്റെ പതിനഞ്ചു യൂണിറ്റുകളിൽ നിന്നുമായി  നിരവധി ആളുകൾ പങ്കെടുത്തു.

  ഫോക്ക് പ്രസിഡന്റ്‌  ഓമനക്കുട്ടൻ സെമിനാർ ഉൽഘാടനം ചെയ്തു.വനിതാവേദി ചെയർപേഴ്സൺ  ലീന സാബു അധ്യക്ഷയായി.   ജനറൽ കൺവീനർ  സജിജ മഹേഷ്‌ , ഫോക്ക് ട്രെഷറർ വിനോജ് കുമാർ, വനിതാവേദി ട്രെഷറർ  ഷംന വിനോജ് എന്നിവർ സംസാരിച്ചു.


പ്രധാന വാർത്തകൾ
 Top