25 August Sunday

എൻബിടിസി ഗ്രൂപ്പിന്റെ സൗദി അറേബ്യ ബ്രാഞ്ച് ഓഫീസ് പ്രവർത്തനം ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2019

എൻബിടിസി ഗ്രൂപ്പിന് പുതിയ നാഴികക്കല്ലായി സൗദി അറേബ്യയിലെ ബ്രാഞ്ച് ഓഫീസ് 2019 ജൂലൈ 10 മുതൽ പ്രവർത്തനമാരംഭിച്ചു. സൗദി അറേബ്യയിലെ അൽ-കോബാറിൽ എൻബിടിസി ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് എൻ. അൽ-ബദ്ദയും മാനേജിങ് ഡയറക്ടർ കെ.ജി.എബ്രഹാമും ചേർന്ന് ഉത്‌ഘാടനം നിർവഹിച്ചു.

ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികൾ, എൻ.ബി.ടി.സി. ഗ്രൂപ്പ് മാനേജ്‍മെന്റ് കമ്മിറ്റി അംഗങ്ങൾ, ജീവനക്കാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.എൻ.ബി.ടി.സി. ഗ്രൂപ്പിൻറ്റെ പ്രവർത്തനം സൗദി അറേബ്യയിൽ വ്യാപിപ്പിക്കുന്നതിന്റെ മുന്നോടിയായാണ് ഓഫിസ് പ്രവർത്തനം ആരംഭിച്ചതെന്ന് മാനേജ്‍മെന്റ് അറിയിച്ചു.
 


പ്രധാന വാർത്തകൾ
 Top