02 July Thursday

ബഹ്‌റൈന്‍ വിസാ കാലാവധി നീട്ടിയത് നാട്ടിലുളളവര്‍ക്ക് ബാധകമല്ല

അനസ് യാസിന്‍Updated: Friday May 15, 2020


മനാമ>  ബഹ്‌റൈനില്‍ വിസാ കാലാവധി നീട്ടിയത് അവധിക്ക് നാട്ടിലുളളവര്‍ക്ക് ബാധകമല്ലെന്ന് അധികൃതര്‍. നിലവില്‍ ബഹ്‌റൈനിലുളളവര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുകയെന്ന് നാഷണാലിറ്റി, പാസ്‌പോര്‍ട്‌സ് ആന്റ് റെഡിഡന്‍സ് അഫേഴ്‌സ് (എന്‍പിആര്‍എ) അറിയിച്ചു.

ബഹ്‌റൈനില്‍ റദ്ദാക്കിയതോ കാലാവധി കഴിഞ്ഞതോ ആയ എല്ലാ റെസിഡന്റ് പെര്‍മിറ്റുകളുടെയും താമസ കാലയളവ് കഴിഞ്ഞ പത്തിന് ഈ വര്‍ഷാവസാനം വരെ നീട്ടിയിരുന്നു.നാട്ടിലുള്ളവരുടെ റെസിഡന്‍സ് പെര്‍മിറ്റ് പുതുക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. നിലില്‍ റെസിഡന്‍സ് പെര്‍മിറ്റ് കാലാവധി കഴിഞ്ഞവര്‍ ബഹ്‌റൈനിന് പുറത്താണെങ്കില്‍ പുതുക്കാനാവില്ല. വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചാല്‍ സന്ദര്‍ശക വിസയില്‍ ബഹ്‌റൈനിലെത്തി റെസിഡന്റ് പെര്‍മിറ്റ് പുതുക്കാമെന്നും അധികൃതര്‍ അറിയിച്ചു. സ്‌പോണ്‍സര്‍ക്ക് തന്നെ സന്ദര്‍ശക വിസക്കുളള അപേക്ഷ സമര്‍പ്പിക്കാം.

പ്രത്യേക അപേക്ഷയോ ഫീസോ ഇല്ലാതെയാണ് ബഹ്‌റൈനിലുളള പ്രവാസികളുടെ റെസിഡന്റ് പെര്‍മിന്റ് ഡിസംബര്‍ വരെ നീട്ടിയത്. ഇതോടൊപ്പം സന്ദര്‍ശക വിസകളുടെ കാലവാധി സൗജന്യമായി മൂന്നു മാസത്തേക്കും നീട്ടി. സമാനമായ തീരുമാനം തങ്ങളുടെ കാര്യത്തിലും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടിലുളള പ്രവാസികള്‍.


പ്രധാന വാർത്തകൾ
 Top