26 March Tuesday

നവോദയ മെമ്പർഷിപ്പ്‌ കാമ്പയിൻ

വെബ് ഡെസ്‌ക്‌Updated: Monday Jan 14, 2019

നവോദയ ബവാദി ഏരിയാ മെമ്പര്‍ഷിപ്പ് ഉദ്ഘാടനം വനിതാവേദി രക്ഷാധികാരി ജുമൈല അബുവിൽ നിന്ന് ബാജി ഇര്‍ഷാദ് ഏറ്റു വാങ്ങുന്നു

ജിദ്ദ > ജിദ്ദ നവോദയ ബവാദി ഏരിയാ 2019  വര്‍ഷത്തെ കുടുംബവേദി മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കം കുറിച്ചു. വനിതാവേദി രക്ഷാധികാരി ജുമൈല അബുവിൽ നിന്ന് ബാജി ഇര്‍ഷാദ് ഏറ്റു വാങ്ങി. ചടങ്ങിൽ സാബിറ റസാക്ക്, സിനി സാഗർ, അഫ്സത്ത് മുസാഫർ, അനുപമ ബിജുരാജ് എന്നിവരും സന്നിഹിതരായിരുന്നു.

 

ജിദ്ദ നവോദയ മക്ക ഏരിയ കമ്മിറ്റിയുടെ 2019 ലേക്കുള്ള മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം മക്കാ നവോദയ ഏരിയ രക്ഷാധികാരി ഷിഹാബുദ്ധീൻ കോഴിക്കോട് അനിത ബഷീറിനു നൽകി നിർവഹിച്ചു.

 ഏരിയ സെക്രട്ടറി മുഹമ്മദ് മേലാറ്റൂർ, കേന്ദ്രകമ്മിറ്റി അംഗം ബഷീർ നിലമ്പൂർ, ഏരിയ വൈസ് പ്രസിഡണ്ട് മുഹമ്മദ് കുട്ടി പട്ടാമ്പി, ഏരിയ ജോയിൻ സെക്രട്ടറി മുസ്തഫ മമ്പാട്, ഏരിയ കമ്മറ്റി അംഗങ്ങളായ മുജീബ് റഹ്മാൻ നിലമ്പൂർ, നാസർ പട്ടാമ്പി എന്നിവരും കാദർ കാടാമ്പുഴ, സി.കെ ബഷീർ, ഷാഫി, മുഹമ്മദ് ഹനീഫ പൊന്നാനി, ഉസ്മാൻ എന്നിവരും പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top