23 July Tuesday

കുവൈറ്റ് സെൻറ് സ്റ്റീഫൻസ് ഇടവകയിൽ 2019-20 വർഷത്തിലെ മാനേജിംഗ് കമ്മറ്റി അധികാരമേറ്റെടുത്തു

വെബ് ഡെസ്‌ക്‌Updated: Saturday Apr 13, 2019

റവ. ഫാദർ ജോൺ ജേക്കബ് പ്രസിഡൻറ് ആയ കമ്മിറ്റിയിൽ ട്രസ്റ്റി ആയി  ശ്രീ. സന്തോഷ് മാത്യുവിനെയും  സെക്രട്ടറിയായി  ശ്രീ. ജോർജ് പാപ്പച്ചനേയും തിരഞ്ഞെടുത്തു. ഈ വർഷത്തെ ഹാശാ ആഴ്ചയിലെ ശുശ്രൂഷകൾക്ക് ഇടവക വികാരി ബഹുമാനപ്പെട്ട ഫാദർ  ജോൺ ജേക്കബും  ബഹുമാനപ്പെട്ട ഫാദർ  ജോഷി ജേക്കബും നേതൃത്വം നൽകുന്നു.

കഷ്ടാനുഭവ ആഴ്ചയിലെ പ്രത്യേക ധ്യാനം നയിക്കുന്ന ജോഷി അച്ചൻ നാഗപ്പൂർ സെൻറ് തോമസ് ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയിലെ അദ്ധ്യാപകനും പ്രഗത്ഭ വാഗ്മിയും ആണ്.ഇടവകയിലെ ഹാശാ ആഴ്ചയിലെ ശുശ്രൂഷകൾ താഴെ പറയും പ്രകാരം ക്രമീകരിച്ചിരിക്കുന്നു.  ഓശാന സർവീസ് അബ്ബാസിയ സെൻറ് സ്റ്റീഫൻസ്  പള്ളിയിലും റിഗായ്  സ്കൂൾ ഓഡിറ്റോറിയത്തിലും വെച്ച് ശനിയാഴ്ച  വൈകിട്ട് 6 30 മുതൽ നടത്തപ്പെടുന്നു.

കഷ്ടാനുഭവ ആഴ്ചയിലെ പ്രത്യേക ധ്യാനം ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വൈകിട്ട് 6 30 മുതൽ അബ്ബാസിയ സെൻറ് സ്റ്റീഫൻസ്  പള്ളിയിൽ വച്ച് നടത്തപെടുന്നു. ബുധൻ വൈകീട്ട് 6 30ന് പെസഹായുടെ വിശുദ്ധ കുർബാനയും ശനിയാഴ്ച രാവിലെ 7 30ന് ദുഃഖശനിയാഴ്ചയുടെ  വിശുദ്ധ കുർബാനയും ശനിയാഴ്ച വൈകിട്ട് ആറുമണിക്ക് ഈസ്റ്ററിന്റെ ശുശ്രൂഷയും അബ്ബാസിയ സെൻറ് സ്റ്റീഫൻസ്  പള്ളിയിൽ വച്ച് നടത്തപ്പെടുന്നു ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകൾ രാവിലെ 8 മണി മുതൽ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ഖെയ്ത്താനിൽ വച്ചും നടത്തപ്പെടുന്നത് ആയിരിക്കും എന്ന് ഇടവക ഭാരവാഹികൾ അറിയിച്ചു.
 


പ്രധാന വാർത്തകൾ
 Top