16 December Monday

ഗ്ലോബൽ കേരളാ പ്രവാസി അസോസിയേഷൻ (ജി.കെ.പി.എ) കുവൈത്ത്‌ ചാപ്റ്റർ ‌അവാർഡ്‌ ദാനം സംഘടിപ്പിച്ചു.

വെബ് ഡെസ്‌ക്‌Updated: Tuesday Jun 11, 2019

കുവൈറ്റ്> ഗ്ലോബൽ കേരളാ പ്രവാസി അസോസിയേഷൻ (ജി.കെ.പി.എ) കുവൈത്ത്‌ ചാപ്റ്റർ ജൂൺ 7നു അബ്ബാസിയ സാരഥി ഹാളിൽ നടന്ന ചടങ്ങിൽ GKPA അംഗങ്ങളുടെ മക്കളിൽ നിന്നും ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക്‌ പ്രശംസാപത്രം നൽകി ആദരിച്ചു. 10-12ക്ലാസുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഫെബിൻ ജോൺ ബിജു, നിനിൻ മറിയം തോമസ്‌, ഇഷ എലിസബത്ത്‌ നൈനാൻ എന്നിവർക്ക്‌ പ്രശംസാപത്രവും മെഡലുകളും യഥാക്രമം സംഘടനയുടെ കോർ അഡ്മിൻ ശ്രീ റഷീദ്‌ പുതുക്കുളങ്ങര, രവി പാങ്ങോട്‌, മുബാറക്‌ കാമ്പ്രത്ത്‌ , പ്രസിഡന്റ്‌ പ്രേംസൻ കായംകുളം, സെക്രെട്ടറി എം കെ പ്രസന്നൻ, ട്രഷറർ ലെനീഷ്‌ എന്നിവർ നൽകി. 

 
ജ്വാല 2019 എന്ന പേരിൽ സംഘടിപ്പിക്കപ്പെട്ട മൂന്നാം വാർഷികത്തോടനുബന്ധിച്ച്‌നടന്ന റാഫിൽ കൂപ്പൺ നറുക്കെടുപ്പ്‌ വിജയികൾക്ക്‌ സമ്മാനദാനവും പൂർത്തിയാക്കി. വാർഷികാവലോകനാനന്തരം യോഗം പിരിഞ്ഞു.

പ്രധാന വാർത്തകൾ
 Top