23 August Friday

പരാതിപെടാൻ വാട്സ് അപ് നമ്പറുമായി കുവൈറ്റ് ഗതാഗത മന്ത്രാലയം

വെബ് ഡെസ്‌ക്‌Updated: Saturday May 11, 2019

കുവൈറ്റ് സിറ്റി> ട്രാഫിക് മന്ത്രാലയവുമായി ബന്ധപ്പെടാൻ കൂടുതൽ സൗകര്യവുമായി മന്ത്രാലയം. റോഡുകളിലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചും, നിയമ ലംഘനങ്ങളെ ക്കുറിച്ചും മന്ത്രാലയത്തിന്റെ വാട്ട്സ് അപ് നമ്പറിൽ വിവരങ്ങൾ അറീയിക്കാനാണ് മന്ത്രാലയം പുതിയ സൗകര്യമൊരുക്കിയത്.

റോഡ് ഗതാഗതം സുഖകരമാക്കുന്നതിനു സ്വീകരിക്കേണ്ട നിർദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാനും ഈ സൗകര്യം ഉപയോഗപ്പെടുത്താമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ പബ്ലിക് റിലേഷൻ ആൻഡ് സെക്യൂരിറ്റി മീഡിയ വിഭാഗം അറീയിച്ചു. 99324092 എന്ന നമ്പറിലാണ് സന്ദേശങ്ങൾ അയക്കേണ്ടതെന്നും മന്ത്രാലയ വൃത്തങ്ങൾ അറീയിച്ചു.


പ്രധാന വാർത്തകൾ
 Top