31 January Tuesday

ബാലവേദി കുവൈറ്റ് “ശാസ്ത്രജാലകം 2022” ഡിസംബർ 23ന്

വെബ് ഡെസ്‌ക്‌Updated: Thursday Nov 10, 2022

കുവെെറ്റ് സിറ്റി> ബാലവേദി കുവൈറ്റ്‌ അബുഹലിഫ മേഖലയുടെ നേതൃത്വത്തിൽ 'ശാസ്ത്രജാലകം 2022' ശാസ്ത്ര പരിപാടി സംഘടിപ്പിപ്പിക്കുന്നു. 2022 ഡിസംബർ 23 നാണ് വിവിധ ശാസ്ത്ര പരിപാടികളോടെയും, മൽസരങ്ങളോടെയും പരിപാടി സംഘടിപ്പിക്കുന്നത്. വിവിധ വിഭാഗങ്ങൾക്കുള്ള കുട്ടികൾക്കായി സയൻസ്‌ പ്രൊജക്റ്റ്‌, സയൻസ്‌&ടെക്നോളജി ക്വിസ്‌, റുബിക്സ്‌ ക്യൂബ്‌ സോൾവിംഗ്‌, ചെറിയ കുട്ടികൾക്കായി ലീഫ്‌ കലക്ഷൻ എന്നീ മൽസരങ്ങളും, സയൻസ്‌ എക്‌സിബിഷൻ, സെമിനാർ, ലൈവ്‌ എക്സ്പിരിമന്റ്‌ ഷോ എന്നിവ ഉൾപ്പെടുത്തിക്കൊണ്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്‌.

ഇതിന്റെ വിപുലമായ നടത്തിപ്പിനായ്‌ സ്വാഗതസംഘം രൂപീകരിച്ച് പ്രവർത്തനങ്ങൾ  നടന്നു വരുന്നു. മൽസരങ്ങളിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ https://tinyurl.com/shasthrajalakam എന്ന ലിങ്കിൽ രെജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി 65676688, 67797729 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top