16 September Monday

കുവൈറ്റിൽ, ജോലിക്കിടെ ഇന്ത്യൻ നഴ്‌സിന് നേരെ വീണ്ടും അക്രമം

വെബ് ഡെസ്‌ക്‌Updated: Thursday May 9, 2019

കുവൈറ്റ് സിറ്റി> ജോലിക്കിടെ ഇന്ത്യക്കാരിയായ സ്റ്റാഫ് നഴ്‌സ് അക്രമത്തിന്നിരയായി. കുവൈറ്റിലെ സബാ ആശുപത്രീയിലെ അത്യാഹിത വിഭാഗത്തിൽ ജോലി ചെയ്യുന്ന സ്റ്റാഫ്‌ നഴ്‌സാണ് ബിദൂനി യുവാവിന്റെ കയ്യേറ്റത്തിന് ഇരയായത്. ഇയാളുടെ ആക്രമണത്തിൽ കണ്ണിനു താഴെ  പരിക്കേറ്റ നഴ്‌സിന് നാല്  തുന്നലിടേണ്ടതായും വന്നിട്ടുണ്ട്. ഔദ്യോഗിക വൃത്തങ്ങളെ ഉദ്ദരിച്ച് പ്രാദേശിക ദിനപത്രം അൽ-റായാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ആശുപത്രിയിലെ സെക്യൂരിറ്റി വിഭാഗം അറീയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലീസ്, യുവാവിനെ അറസ്റ് ചെയ്യുകയും. ജോലിക്കിടെ ആക്രമിച്ചതിന് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞാഴ്‌ചയും ഇന്ത്യക്കാരിയായ മറ്റൊരു സ്റ്റാഫ് നഴ്‌സിന് മെറ്റേർണ്ണിറ്റി ആശുപത്രിയിൽ വെച്ച് ഒരു ജോർദാനിയൻ പൗരന്റെ ആക്രമണത്തിന് വിധേയമാകേണ്ടി വന്നിട്ടുണ്ട്.
 


പ്രധാന വാർത്തകൾ
 Top