25 May Monday

സിദ്ദിഖിന്റെ കുടുംബത്തിന് കൈത്താങ്ങ്: നവോദയ സഹായനിധി കൈമാറി

വെബ് ഡെസ്‌ക്‌Updated: Sunday Feb 9, 2020

കോട്ടക്കല്‍ > മദീനയില്‍ മരണപ്പെട്ട കോട്ടക്കല്‍ സ്വദേശി സിദ്ദിഖ് വടക്കന്റെ കുടുംബത്തിന് നവോദയ മദീനയുടെ കൈത്താങ്ങ്. മദീന ഏരിയ കമ്മിറ്റയുടെ നേതൃത്വത്തില്‍ 12ലക്ഷം രൂപ മന്ത്രി കെ ടി ജലീല്‍ കോട്ടക്കലിലുള്ള സിദ്ധിഖിന്റെ കുടുംബത്തിന് കൈമാറി. നവോദയ മദീന അഗൂള്‍ യുണിറ്റ് അംഗം കൂടിയായിരുന്നു സിദ്ദിഖ്.

സിപിഐ എം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ്, നവോദയ മദീന ഏരിയ കമ്മിറ്റി അംഗങ്ങളായ ബഷീര്‍ വാഴക്കാട്, സഫീര്‍ വണ്ടൂര്‍, നവോദയ മദീന ജീവകാരുണ്യ സമിതി അംഗങ്ങളായ കരീം പട്ടാമ്പി, മുസ്തഫ രണ്ടത്താണി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top