25 March Monday

കെഫാക് യൂണിമണി സോക്കര്‍ ലീഗ് സീസണ്‍ 7 കിക്കോഫ്‌ 10ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 8, 2018

കുവൈറ്റ്‌ സിറ്റി> കുവൈത്തിലെ മുഴുവന്‍ മലയാളി ഫുട്ബോള്‍ ക്ളബ്ബുകളേയും കളിക്കാരേയും കാല്‍പന്ത് പ്രേമികളെയും ഒരു കുടക്കീഴില്‍ അണിനിരത്തി കേരള എകസ്പാറ്റ്സ് ഫുട്ബോള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന  കെഫാക് യൂണിമണി സോക്കര്‍ സീസണ്‍ 7 കിക്കോഫ്  2018 ആഗസ്റ്റ്  10 ന്‌ വൈകിട്ട്‌  4 ന്‌ മിഷിരിഫ് പബ്ളിക് അതോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ്   സ്പോര്‍ട്സ് ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തില്‍ നടക്കും.

ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫുട്ബോളറും ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഏറ്റവും  വിലയേറിയ പ്രതിരോധനിര താരവുമായ അനസ് എടത്തൊടിക കിക്കോഫ് നിര്‍വ്വഹിക്കും. കുവൈത്തിലെ ഫുട്ബോള്‍ ആരാധകരുടേയും കളിക്കാരുടെയും സാന്നിധ്യത്തില്‍ മലയാളി ബിസിനസ് പ്രമുഖരും, സാമൂഹ്യ സാംസകാരിക മീഡിയ പ്രവര്‍ത്തകരും, ജില്ലാ അസോസിയേഷന്‍ പ്രതിനിധികളും പങ്കെടുക്കുന്ന ഉദ്ഘാടനസെഷന് മുന്നോടിയായി കെഫാകിലെ 16 ക്ളബ്ബുകള്‍ പങ്കെടുക്കുന്ന പ്രദര്‍ശന മത്സരവും നടക്കും. ഉദ്ഘാടന സെഷ നു ശേഷം സീസണിലെ ആദ്യ സോക്കര്‍ലീഗ് മത്സരത്തില്‍ കഴിഞ്ഞ സീസണിലെ ചാമ്പ്യന്‍മാരായ കല്ല്യാണ്‍ ചാമ്പ്യന്‍സ് എഫ് സി കെ.കെഎസ് സുറയുമായി ഏറ്റുമുട്ടും

ഫുട്ബോള്‍ ഫോര്‍ ഫ്രണ്‍ഷിപ്പ് ആന്‍ഡ് ഫ്രറ്റേണിറ്റി എന്ന മഹിതമായ ആശയത്തിലൂന്നി 6 വര്‍ഷമായി നടന്നുവരുന്ന കെഫാക് ലീഗ് ജി.സി.സി യിലെ തന്നെ ഏറ്റവും വലിയ പ്രവാസി ഫുട്ബോള്‍ മേളയാണ്. 18 യൂത്ത് സോക്കര്‍ ടീമുകളും 35 വയസ്സിന് മുകളിലുള്ളവര്‍ക്ക് വേണ്ടി സംഘടിപ്പിക്കപ്പെട്ടിട്ടുള്ള 18 മാസ്റ്റേഴ്സ് ടീമുക ളും 10 മാസക്കാലം നീണ്ടു നില്‍ക്കുന്ന അത്യന്തം ആവേശകരമായ ഫുട്ബോള്‍ പരമ്പരയില്‍ മാറ്റുരക്കുന്നു.  36  ടീമുകള്‍ 800 ല്‍ അധികം സോക്കര്‍ താരങ്ങള്‍, ഒഫീഷ്യലുകള്‍ അതിലേറെ ഫുട്ബോള്‍ ആരാധകര്‍ അടങ്ങുന്ന വിപുലമായ സംവീധാനവുമായി ഏഴാം സീസണിലേക്ക് പ്രവേശിക്കുകയാണ്, സോക്കര്‍ മാസ്റ്റേഴ്സ് ലീഗ് മത്സരങ്ങള്‍ക്ക് പുറമെ 2 മാസക്കാലം നീണ്ടു നില്‍ക്കുന്ന അന്തര്‍ ജില്ലാ മത്സരങ്ങള്‍, നിരവധി സെവന്‍സ് ഫുട്ബോള്‍ മേളകള്‍, ഓപ്പണ്‍ ടൂര്‍ണമെന്റുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന മത്സരങ്ങള്‍ കെഫാക് സംഘടിപ്പിക്കുന്നു. 50ഓളം അംഗങ്ങളുള്ള റഫറീസ് പാനല്‍ കെഫാകിന്സ്വന്തമായുണ്ട് പ്രൊഫഷനല്‍ ട്രെയിനര്‍മാരെ ഉപയോഗപ്പെടുത്തി റഫറിമാര്‍ക്ക് ട്രെയിനിംഗ് സെഷനുകള്‍ നടക്കുന്നു.

കെഫാകിനിത് കേവലം സോക്കര്‍ മാത്രമല്ല, നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളും കെഫാക് കൂട്ടമായും വ്യക്തിപരമായും ചെയ്തു വരുന്നു. ഉത്തരേന്ത്യയില്‍ 20 ലക്ഷത്തോളം രൂപയുടെ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സ്വരൂപിക്കുന്നതിന് കെഫാക്കിന്റെ പ്ളാറ്റ്ഫോം സഹായകാമായി. ഒപ്പം കളിക്കാര്‍ക്ക് കൂടുതല്‍ മെപ്പെട്ട ജീവിത സാഹചര്യങ്ങളില്‍ എത്തിപ്പെടുവാനും പ്രവാസലോകത്തെ ഈ കാല്‍ പന്ത്കളി സംഘത്തെ കൊണ്ട് സാധ്യമാകുന്നുണ്ട്. കെഫാക് ക്ളബ്ബ് മെംബര്‍മാര്‍ക്ക് പ്രത്യേകം റിക്രിയേഷനല്‍ പ്രോഗ്രമുകള്‍ 'ഫാമിലി ഫിയസ്റ്റ' എന്ന പേരില്‍ നടത്തിവരുന്നു

ആഗസ്റ്റ് 10 മുതല്‍ എല്ലാ വെള്ളിയാഴ്ചകളീലും 3 മണി മുതല്‍ 9 മണി വരെ മനോഹരമായ സോക്കര്‍ സായാഹ്നങ്ങള്‍ക്ക് മിഷിരിഫ് പബ്ളിക് അതോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തില്‍  തുടക്കം കുറിക്കുമ്പോള്‍ കുവൈത്തിലെ മുഴുവന്‍ ഫുട്ബോള്‍ ആസ്വാദകര്‍ക്കവും കുടുംബസമേതം മല്‍സരങ്ങള്‍ കാണുവാനും കണ്ടാസ്വദിക്കുവാനും സൌകര്യം ഒരുക്കിയിരിക്കുന്നു.

കെഫാക്  ജനറല്‍ സെക്രട്ടറി വി.എസ് നജീബ്, കെഫാക് സീസണ്‍ 7 ടൈറ്റില്‍ സ്പോന്‍സറായ യുണിമണി     മാര്‍ക്കറ്റിംഗ് ഹെഡ് രന്‍ജിത്ത് പിള്ള  എന്നിവര്‍ സംസാരിച്ചു 

റൊബര്‍ട്ട് ബര്‍നാഡ്, (വൈസ് പ്രസിഡന്റ് ) ജസ്വിന്‍ ജോസ് (ട്രഷറര്‍) അബ്ബാസ് ( അഡ്മിനിസ്ട്രേറ്റര്‍), അബ്ദുല്‍ഖാദര്‍ (മീഡിയ) , സഫറുല്ലാഹ് (സ്പോര്‍ട്സ് സെക്രട്ടറി) , അബ്ദുല്‍ റഹ്മാന്‍ (പി. ആര്‍ ഒ),  ഷംസുദ്ദീന്‍ അടക്കാനി (ഓഡിറ്റര്‍) മുനീര്‍ (അസി. സ്പോര്‍ട്സ് സെക്രട്ടറി)  വിജയന്‍ , ഷാജഹാന്‍ , ഉമൈര്‍, നാസര്‍ ഹനീഫ      (കെഫാക് എം.സി മെംബേഴ്സ്)  എന്നിവര്‍  പ്രസ് മീറ്റില്‍ സന്നിഹിതരായിരുന്നു

പ്രധാന വാർത്തകൾ
 Top