25 May Monday

പ്രവാസികളെ പരിഗണിച്ച ബജറ്റ്‌: മലയാളം മിഷൻ

വെബ് ഡെസ്‌ക്‌Updated: Saturday Feb 8, 2020

ഷാർജ> പ്രവാസി ക്ഷേമനിധി തുക അടക്കമുള്ള ക്ഷേമപെൻഷനുകൾ എല്ലാം വർദ്ധിപ്പിച്ചു കൊണ്ട് കേരള  സർക്കാർ അവതരിപ്പിച്ച ബഡ്ജറ്റ് പ്രവാസി മലയാളികളുടെ വിവിധങ്ങളായ ആവശ്യങ്ങളെ പരിഗണിച്ചിട്ടുണ്ടെന്ന്‌ മലയാളം മിഷൻ സമിതി. പ്രവാസി മലയാളികളോട് എക്കാലവും  ഉദാരമായ സമീപനം സ്വീകരിക്കുന്ന കേരള സർക്കാറിനെ പ്രത്യേകം അഭിനന്ദിക്കുന്നു.

സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും മലയാളം മിഷൻ പ്രവർത്തനത്തിന് വേണ്ടി മൂന്ന് കോടി രൂപ വകയിരുത്തിയത്  ഉദാത്തമായ കാഴ്ചപ്പാടാണ്.  ലോകത്തെമ്പാടുമുള്ള മലയാളികളുടെ ഭാഷയും സംസ്കാരവും ശക്തിപ്പെടുത്തുന്നതിന് മലയാളം മിഷൻ പ്രവർത്തനങ്ങൾ കാര്യമായ പങ്കാണ് വഹിക്കുന്നത്.

എല്ലാ പ്രതിസന്ധി ഘട്ടങ്ങൾക്കിടയിലും എല്ലാ വിഭാഗം  ജനങ്ങളുടേയും ക്ഷേമവും പുരോഗതിയും ലക്ഷ്യംവെച്ച് അവതരിപ്പിച്ച ഈ ബഡ്ജറ്റ് ഒരു മാതൃകാ ബഡ്ജറ്റ് ആണ്


പ്രധാന വാർത്തകൾ
 Top