18 October Friday

കേരളത്തിനെതിരെയുള്ള ബിജെപി നിലപാട് തിരിച്ചറിയുക: കല കുവൈറ്റ്

വെബ് ഡെസ്‌ക്‌Updated: Tuesday May 7, 2019

കുവൈറ്റ് സിറ്റി> കേരളത്തിന്റെ ദേശീയപാത വികസനത്തെ തുരങ്കം വക്കുന്ന ബിജെപി നിലപാടുകളെ തിരിച്ചറിയണമെന്ന് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് പത്രക്കുറിപ്പിൽ കേരളത്തിലെ പൊതു സമൂഹത്തോട് ആഹ്വാനം ചെയ്തു. കേരളത്തിന്റെ വികസന കാഴ്ചപ്പാടുകളോട് മുഖം തിരിഞ്ഞു നിൽക്കുന്ന സമീപനമാണ് നിരന്തരമായി ബിജെപി സ്വീകരിച്ചു വരുന്നത്.

കേരളം നേരിട്ട ഓഖി ദുരന്തത്തിലും പ്രളയത്തിലും നാമിതു കണ്ടതാണ്. ഈ നിലപാടുകളുടെ തുടർച്ചയാണ് ഇപ്പോൾ ദേശീയപാത വികസനകാര്യത്തിലും പുറത്തുവന്നിരിക്കുന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരൻപിള്ള കേന്ദ്രസർക്കാരിനയച്ച കത്തും കേന്ദ്ര സർക്കാർ നിലപാടും ഇതാണ് വ്യക്തമാക്കുന്നത്. കേരളത്തിലെ വികസന പ്രവർത്തനങ്ങൾക്കെതിരെ ബിജെപി നടത്തുന്ന ഇത്തരം സമീപനങ്ങൾ കേരള ജനത തിരിച്ചറിയണമെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും കല കുവൈറ്റ് പ്രസിഡന്റ് ടിവി ഹിക്‌മത്ത്, ജനറൽ സെക്രട്ടറി ടികെ സൈജു എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.

 

 


പ്രധാന വാർത്തകൾ
 Top