24 April Wednesday

കുവൈറ്റില്‍ വിസ പുതുക്കല്‍ ഓണ്‍ലൈനാകുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Mar 7, 2019

കുവൈറ്റ് സിറ്റി> വിസ പുതുക്കല്‍ നടപടിക്രമങ്ങള്‍ പരിഷ്ക്കരിക്കുന്നതിന്റെ ഭാഗമായി കുവൈറ്റില്‍ റസിഡന്‍സ് പെര്‍മിറ്റ് ഓണ്‍ലൈന്‍ വഴിയാകുന്നു. ആദ്യ പടിയായി ഗാർഹിക തൊഴിലാളികളുടെ താമസ രേഖ
പുതുക്കൽ അടുത്ത ആഴ്ച മുതൽ ഓൺലൈൻ വഴി ആരംഭിക്കും.

ആഭ്യന്തര മന്ത്രി ഷേഖ് ഖാലിദ് അൽ ജറ അൽ സബയാണ് ഈ തീരുമാനം ഇന്നലെ ദേശീയ അസംബ്ലിയെ അറീയിച്ചത്.

ഇത് പ്രധാനമായും രാജ്യത്തെ സ്വദേശികളുടെ വീടുകളില്‍ ജോലി ചെയ്യുന്ന ആറു ലക്ഷത്തോളം വരുന്നവരുടെ വിസ പുതുക്കുന്നതിന് സ്പോണ്സര്‍മാര്‍ക്ക് സഹായകരമാകും. എന്നാല്‍ മറ്റു തൊഴില്‍ വിസകളിലുള്ളവരുടെയും കുടുംബ വിസയില്‍ രാജ്യത്ത് തങ്ങുന്ന പ്രവാസികളടക്കമുള്ളവരുടെയും വിസ പുതുക്കുന്നത് ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് എന്ന് മാറും ഇത് വരെ വ്യക്‌തമായിട്ടില്ല


പ്രധാന വാർത്തകൾ
 Top