17 February Sunday

കെഫാക്-കെ-വാല്യൂ അന്തര്‍ജില്ലാ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനു തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 5, 2019

കുവൈറ്റ് സിറ്റി> കേരള എക്സ്പറ്റ് ഫുട്ബോള്‍ അസോസിയേഷന്‍  കുവൈത്ത് കെ വാല്യൂയുമായി സഹകരിച്ച്  സംഘടിപ്പിക്കുന്ന ആറാമത് അന്തര്‍ജില്ലാ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനു ആവേശകരമായ തുടക്കം. മിശ്‌രിഫ് കുവൈത്ത് പബ്ലിക് അതോറിറ്റി ഫോര്‍ യൂത്ത് ആന്റ് സ്‌പോര്‍ട്‌സ് ഫ്‌ളഡ്‌ലിറ്റ് സ്‌റ്റേഡിയത്തില്‍ ആരംഭിച്ച മത്സരങ്ങൾ കെ.വാല്യൂ സിഈഓ അബ്ദുല്‍ സമദും കേഫാക് പ്രസിഡണ്ട് ടി വി സിദ്ധീഖും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു., കേഫാക് ജനറൽ സെക്രട്ടറി വി.എസ്.നജീബ് സംസാരിച്ചു.

ഉദ്ഘാടന ദിന മത്സരങ്ങളിൽ സോക്കർ ലീഗിൽ കോഴിക്കോട്, തൃശൂർ, മലപ്പുറം, എറണാകുളം എന്നീ ജിലാ ടീമുകൾ വിജയം കണ്ടപ്പോൾ, മാസ്റ്റേഴ്സ് ലീഗിൽ കോഴിക്കോട്-തൃശൂർ മത്സരം, കാസർകോട്-തിരുവന്തപുരം മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു. എന്നാൽ മലപ്പുറം, എറണാകുളം ടീമുകൾ വിജയം കണ്ടു.

 ടൂർണമെന്റിൽ  ഇന്ത്യയിലെ വിവിധ പ്രൊഫഷനല്‍ ക്ലബുകളായ സെസ ഗോവ , മുംബൈ എഫ്‌സി , എഫ്‌.സി കൊച്ചിന്‍ , വിവകേരള, ടൈറ്റാനിയം , സെന്‍ട്രല്‍ എക്‌സൈസ് , എസ്ബിടി തുടങ്ങിയ ക്ലബുകളിലുംകേരളത്തിലെ സെവന്‍സ് ഫുട്‌ബോളിലും യൂണിവേഴ്സിറ്റി തലങ്ങളിലും  തിളങ്ങിയ ഒട്ടേറെ താരങ്ങള്‍ വിവിധ ജില്ലകള്‍ക്കായി അണിനിരക്കുന്നുണ്ട്. മത്സരത്തില്‍ മാറ്റൊരുക്കുന്ന ജില്ലാ ടീമുകള്‍ക്ക് മൂന്നോളം  അതിഥി താരങ്ങളേയും പങ്കെടുപ്പിക്കാൻ പാകത്തിലാണ് ടൂർണമെന്റ് ക്രമീകരിച്ചിരിക്കുന്നത്.

എല്ലാ വെള്ളിയാഴ്ചകളിലും 2:30 മുതൽ ഇരു കാറ്റഗറിയിലുമായി 4 മത്സരങ്ങള്‍ വീതം നടക്കും. കുവൈത്തിലെ മുഴുവന്‍ മലയാളി ഫുട്ബോള്‍ ആസ്വാദകര്‍ക്കും കുടുംബസമേതം മത്സരങ്ങള്‍ കാണുവാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയതായി കെഫാക് ഭാരവാഹികള്‍ അറിയിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top