18 September Wednesday

മുജീബ് സുല്ലമിക്കും ഹൈദർ പാഴേരിക്കും യാത്രയയപ്പ് നൽകി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 4, 2019

കുവൈത്ത് സിറ്റി> പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന ഐ.ഐ.സി സജ്ജീവ പ്രവര്ത്തകരായ മുജീബ് റഹ്മാന് സുല്ലമിക്കും ഹൈദര് പാഴേരിക്കും ഇസ്ലാഹി സെൻറർ യാത്രയയപ്പ് നൽകി. 


ഇരുവരും ഐ.ഐ.സി കേന്ദ്ര എക്സിക്യുട്ടീവ് അംഗങ്ങളാണ്. സമൂഹ ഇഫ്ത്വാറും സംഘടിപ്പിച്ചിരുന്നു. സംഗമത്തില് കെ.എന്.എം (മര്ക്കസ്സുദ്ദഅ് വ) സംസ്ഥാന സെക്രട്ടറി ഫൈസല് നന്മണ്ട ക്ലാസെടുത്തു. ഐ.ഐ.സി പ്രസിഡൻറ് ഇബ്രാഹിം കുട്ടി സലഫി, സെക്രട്ടറി സിദ്ധീഖ് മദനി, എൻജി. അൻവർ സാദത്ത്, സയ്യിദ് അബ്ദുറഹിമാൻ, എൻജി. ഫിറോസ് ചുങ്കത്തറ, നജീബ് സ്വലാഹി, മുഹമ്മദ് റാഫി കതിരൂർ, ശുഐബ് തിക്കോടി, ശരീഫ് മണ്ണാർക്കാട്, ശമീമുള്ള സലഫി, മനാഫ് മാത്തോട്ടം, യൂനുസ് സലീം, എൻ.കെ റഹീം, അയ്യൂബ് ഖാൻ, അബ്ദുൽ നാസർ മുട്ടിൽ എന്നിവർ പങ്കെടുത്തു.
 

പ്രധാന വാർത്തകൾ
 Top