16 September Monday

ഷാര്‍ജാ ഭരണാധികാരിയുടെ മകന്‍ നിര്യാതനായി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 2, 2019

മനാമ> ഷാര്‍ജാ ഭരണാധികാരിയുടെ മകന്‍ ഷെയ്ഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി നിര്യാതനായി. 39 വയസായിരന്നു.
ലണ്ടനില്‍വെച്ച് തിങ്കളാഴ്ചയാണ് മരണമെന്ന് ഷാര്‍ജ മീഡിയ ഓഫീസ് അറിയിച്ചു. ഷാര്‍ജ ഭരണാധികാരി  ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രണ്ടാമത്തെ മകനാണ് ഷെയ്്ഖ് ഖാലിദ്. ഷാര്‍ജ നഗരാസൂത്രണ കൗണ്‍സില്‍ ചെയര്‍മാനായിരുന്നു. അദ്ദേഹത്തിന് നേതൃത്വത്തിലായിരുന്നു ഷാര്‍ജ ആര്‍കിടെക്ചര്‍ ട്രൈനിയല്‍ പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നത്.

മികച്ച ഫാഷന്‍ ഡിസൈനറായിരുന്ന ഷെയ്ഖ് ഖാലിദ് ബ്രിട്ടീഷ് ഫാഷന്‍ ലേബലിന്റെ സഹ സ്ഥാപകനുമായിരുന്നു. ലണ്ടനിലെ ടോണ്‍ബ്രിഡ്ജ് സ്‌കൂളിലും ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജിലുമായിരുന്നു വിദ്യാഭ്യാസം. ആര്‍കിടെക്ചറില്‍ ബിരുദം കരസ്ഥമാക്കിയ അദ്ദേഹം ലണ്ടനിലെ സെയ്ന്റദ് മാര്‍ടിനല്‍സ് കോളേജില്‍നിന്ന് ബിഎ വിമന്‍സ്‌വിയര്‍ കോഴ്‌സും വിജയകരമായി പൂര്‍ത്തിയാക്കിയശേഷമാണ് ഫാഷന്‍ ഡിസൈനിംഗിലേക്ക് കടന്നത്. അദ്ദേഹത്തിന്റെ മൂത്ത സഹോദരന്‍ ഷെയ്ഖ് മുഹമ്മദ് 1999ല്‍ നിര്യാതനായിരുന്നു.
മരണത്തില്‍ അനുശോചനമായി യുഎഇയില്‍ മൂന്നു ദിവസം പ്രസിഡന്റ് ഷെയഖ് ഖലീഫ ദുഖാചരണം പ്രഖ്യാപിച്ചു.


പ്രധാന വാർത്തകൾ
 Top