14 July Tuesday

30,000 ഇന്ത്യക്കാര്‍ കുവൈത്തിൽ കരിമ്പട്ടികയില്‍

അനസ് യാസിൻUpdated: Monday Jun 1, 2020


മനാമ
പൊതുമാപ്പ് ഉപയോഗപ്പെടുത്താത്ത 1.20 ലക്ഷം പ്രവാസികളെ കുവൈത്ത് കരിമ്പട്ടികയിൽപെടുത്തി.  ഇതിൽ 30,000 പേർ ഇന്ത്യക്കാര്‍. പിഴ അടച്ചാലും ഇവർക്ക് താമസ രേഖ പുതുക്കാനാകില്ല.എത്ര കാലം ഒളിച്ചു കഴിഞ്ഞാലും ഇവരെ പിഴയടപ്പിച്ച് നാടുകടത്തും. അനധികൃത താമസക്കാരെ കണ്ടെത്താനുള്ള പരിശോധന വൈകാതെ ഉണ്ടാകും.

15 രാജ്യങ്ങളിൽനിന്നുള്ളവരാണ് കരിമ്പട്ടികയിൽപെട്ടത്. ഇന്ത്യക്കുപുറമെ ബംഗ്ലാദേശ്-25,000, ഈജിപ്ത്-20,000, ശ്രീലങ്ക-12,000, ഫിലിപ്പൈൻസ്-10,000, സിറിയ-9,000, എത്യോപ്യ-8,000, പാകിസ്ഥാൻ-4,000, ഇന്തോനേഷ്യ-4,000 എന്നിങ്ങനെയാണ് മറ്റ് രാജ്യക്കാർ. ഇവരെ സ്വന്തം ചെലവിലാകും നാടുകടത്തുക.

ഏപ്രിൽ 30ന് അവസാനിച്ച പൊതുമാപ്പിൽ 45,000 ഇന്ത്യക്കാർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരെ ഇന്ത്യയിലേക്ക് കൊണ്ടു പോകുന്നത് തുടരുകയാണ്. ഇതിൽ 290 മലയാളികളെ മെയ് 25ന് നാട്ടിലെത്തിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top