12 December Thursday

ദുബായിൽ 'മുളിയാർക്കാറെ ഓണം’

വെബ് ഡെസ്‌ക്‌Updated: Saturday Oct 26, 2019

ദുബായ്> കാസർകോട് മുളിയാർ പഞ്ചായത്തിലെ പ്രവാസികളുടെ കൂട്ടായ്മയായ മുളിയാർ കൂട്ടായ്മ യുഎഇ ദുബായ് സബീൽ പാർക്കിൽ ‘മുളിയാർക്കാറെ ഓണം’ എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു.

മാവേലിയും പുലിക്കളിയും അണിനിരന്ന ഘോഷയാത്രയോടെ ആരംഭിച്ച ആഘോഷപരിപാടിയിൽ തേങ്ങാമുട്ട്, ചട്ടി പൊട്ടിക്കൽ, ആപ്പിൾ കടി, കമ്പവലി, ടവൽ കാച്ചിങ്ങ് തുടങ്ങിയ കളികളും ഓണസദ്യയുമുണ്ടായിരുന്നു.

ബി സി ചന്ദ്രൻ, പി ജി രതീഷ്, സി കെ പ്രഭാകരൻ, ബാലചന്ദ്രൻ കോട്ടൂർ, ഉദയൻ കോട്ടൂർ, പ്രവീൺ മഞ്ചക്കൽ, പ്രജിത്ത് മല്ലം, രാഘവൻ മുണ്ടകൈ, സന്തോഷ് ബാവിക്കര, സന്തോഷ് നരിക്കോൾ, ദിപിൻ ഇരിയണ്ണി, രദീപ് പാണൂർ, നിജു മഞ്ചക്കൽ എന്നിവർ സംസാരിച്ചു.


പ്രധാന വാർത്തകൾ
 Top