26 March Tuesday

കില്‍ക്കെനിയിലും ദ്രോഗഡയിലും ക്രാന്തിക്ക് പുതിയ യൂണിറ്റുകള്‍

വെബ് ഡെസ്‌ക്‌Updated: Friday Dec 21, 2018

അയര്‍ലണ്ടിലെ പുരോഗമന സാംസ്‌‌കാരിക സംഘടനയായ ക്രാന്തിക്ക് കില്‍ക്കെനിയിലും, ദ്രോഗഡയിലും പുതിയ യൂണിറ്റുകള്‍ നിലവില്‍ വന്നു. ക്രാന്തിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ യൂണിറ്റുകള്‍ രൂപീകരിക്കുന്നത്. ക്രാന്തിയുടെ നേതൃത്വത്തില്‍ ഡബ്ലിനിലെ ഇമിഗ്രേഷന്‍ ഓഫീസിന് മുന്നില്‍ നടത്തിയ സമരം ഐറിഷ് മാദ്ധ്യമങ്ങളിലടക്കം ശ്രദ്ധ നേടിയിരുന്നു.

കില്‍ക്കെനിയിലെ തോമസ് ടൗണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടന്ന ചടങ്ങില്‍ കില്‍ക്കെനി യൂണിറ്റിന്റെ ഉത്ഘാടനം ക്രാന്തിയുടെ സെക്രട്ടറി ഷാജു ജോസ് നിര്‍വ്വഹിച്ചു. ലോക കേരള മഹാസഭ അംഗം അഭിലാഷ് തോമസ്, കേന്ദ്ര കമ്മറ്റി അംഗങ്ങളായ വര്‍ഗീസ് ജോയ്, അജയ് സി. ഷാജി ,ജോണ്‍ ചാക്കോ, സറിന്‍ വി. സദാശിവന്‍, രാജു ജോര്‍ജ് , വാട്ടര്‍ഫോര്‍ഡ് യൂണിറ്റ് ട്രഷറര്‍ ബിനു തോമസ് എന്നിവര്‍ ആശംസ പ്രസംഗം നടത്തി. ചടങ്ങില്‍ രാഹുല്‍ കനിയന്തറ സ്വാഗതവും  ബെന്നി ആന്റണി നന്ദിയും പറഞ്ഞു. കില്‍ക്കെനി യൂണിറ്റ് സെക്രട്ടറിയായി  ഷിനിത്ത് എ.കെ, ജോയിന്റ് സെക്രട്ടറിയായി ബെന്നി ആന്റണി, ട്രഷററായി പ്രവീണ്‍ എം. പിയേയും തിരഞ്ഞെടുത്തു.ഷിജിയ ശരത്ത്, രാഹുല്‍ കനിയന്തറ എന്നിവരാണ് കമ്മറ്റി അംഗങ്ങള്‍.

സ്വോര്‍ഡ്‌സ് മുതല്‍ ഡണ്‍ഡാള്‍ക്ക് വരെയുള്ള പ്രദേശങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് ആരംഭിച്ച ദ്രോഗഡ യുണിറ്റിന്റെ ഉത്ഘാടനം ക്രാന്തി പ്രസിഡണ്ട് അഭിലാഷ് ഗോപാലപിള്ള നിര്‍വ്വഹിച്ചു. ദ്രോഗഡയില്‍ വച്ച് നടന്ന ചടങ്ങില്‍  രതീഷ് സുരേഷ് ( സെക്രട്ടറി) ജെയിന്‍ പുറമടം (ജോ. സെക്രട്ടറി) മനോജ് ജേക്കബ് (ട്രഷറര്‍) കമ്മറ്റി അംഗങ്ങളായി ബെന്നി കുര്യാക്കോസ്, റെജി വര്‍ഗീസ്, ഷാജു ലൂയിസ്, പ്രദീപ് ചാക്കോ   എന്നിവരെ യൂണിറ്റ് ഭാരവാഹികളായി തിരഞ്ഞെടുത്തു. കേന്ദ്ര കമ്മറ്റി അംഗങ്ങളായ വര്‍ഗീസ് ജോയ്, അഭിലാഷ് തോമസ്, ഷാജു ജോസ്, ജീവന്‍ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു, റെജി വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ രതീഷ് സുരേഷ് സ്വാഗതവും, ജെയിന്‍ പുറമടം നന്ദിയും പറഞ്ഞു.

പുതിയ യൂണിറ്റുകള്‍ രൂപീകരിച്ച പ്രദേശങ്ങളില്‍ ക്രാന്തിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ യൂണിറ്റ് സെക്രട്ടറിമാരുമായി ബന്ധപ്പെടുക. ഷിനിത്ത് എ.കെ (കില്‍ക്കെനി ) 0870518520, രതീഷ് സുരേഷ് (ദ്രോഗഡ) 0870555906


പ്രധാന വാർത്തകൾ
 Top