19 March Tuesday

കേരള പുനര്‍നിര്‍മ്മാണ ഫണ്ടിലേക്ക് മെല്‍ബണില്‍ എംഎസ്‌‌‌സിഎ ധനശേഖരണം നടത്തി

എബി പൊയ്‌ക്കാട്ടില്‍Updated: Sunday Nov 18, 2018

മെല്‍ബണ്‍ > മെല്‍ബണിലെ വെസ്റ്റേണ്‍ സബര്‍ബ് കേന്ത്രമായി പ്രവര്‍ത്തിക്കുന്ന 'മലയാളി സ്‌പോര്‍ട്‌സ് & കള്‍ച്ചറല്‍ അസോസിയേഷന്‍ (MSCA)' CAIRNLEA ഹാളില്‍ നവംബര്‍ 3 ശനിയാഴ്ച വിവിധ കലാപരിപാടികളോട് കൂടി കേരളപ്പിറവി ആഘോഷിച്ചു. പ്രസിഡന്റ് സന്തോഷ് ജോസഫിന്റെ സ്വാഗത പ്രസംഗത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്, അദ്ദേഹം കേരള പ്രളയ ദുരിതാശ്വാസ ധനസമാഹരണത്തിനുള്ള RAFFLE ടിക്കറ്റുകള്‍ ഉത്ഘാടനം  ചെയ്തു‌. നിരവധി നൃത്തങ്ങളും പാട്ടുകളും കേരളപ്പിറവി ആഘോഷങ്ങള്‍ക്ക് നിറമേകി, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി വിവിധ സ്‌പോര്‍ട്‌സ് ഇനങ്ങളും ഉണ്ടായിരുന്നു. സെക്രട്ടറി ആഷിന്‍ ആന്റോ നന്ദി പ്രസംഗം നടത്തി. ക്ലബ് സന്നദ്ധ പ്രവര്‍ത്തകര്‍ തയ്യാറാക്കിയ അത്തഴ വിരുന്നോടുകൂടി കേരളപ്പിറവി ആഘോഷങ്ങള്‍ അവസാനിപ്പിച്ചു.



ഈ കഴിഞ്ഞ ഒക്ടോബര്‍ മാസം 27ന് 'HANJI RADIO' സംഘടിപ്പിച്ച ദീപാവലി മേളയില്‍ ഫുഡ് സ്റ്റാള്‍ നടത്തി കേരള പുനര്‍നിര്‍മ്മാണ ഫണ്ടിലേക്ക് ധനശേഖരണം നടത്തുകയുണ്ടായി. ഈ സംരംഭത്തില്‍ ശേഖരിച്ച തുകയും MSCA-യുടെ കേരളാ റിലീഫ് ഫണ്ടിലേക്ക് സംഭാവന കിട്ടിയ തുകയും ചേര്‍ത്ത് ഉടന്‍ തന്നെ കേരളത്തിലേക്ക് അയക്കും എന്ന് MSCA-യുടെ ഭാരവാഹികള്‍ അറിയിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top