18 April Thursday

വിക്ടോറിയ മലയാളി അസോസിയേഷൻ തെരഞ്ഞെടുപ്പ‌് 10-ന്

എബി പൊയ്‌ക്കാട്ടിൽUpdated: Sunday Feb 3, 2019

മെല്‍ബൺ > ഓസ‌്ട്രേലിയയിലെ മലയാളി അസ്സോസിയേഷൻ ഓഫ് വിക്ടോറിയ (എംഎവി) യുടെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും 10ന് നടക്കും. ഞായറാഴ്ച വൈകീട്ട‌് നാലിന‌് ഡാംഡിനോങ്‌ യുണൈറ്റിങ് പള്ളി ഹാളിൽ വച്ചാണ‌് തെരഞ്ഞെടുപ്പ‌്. 1976-ൽ സ്ഥാപിതമായ അസോസിയേഷനാണ‌് എംഎവി.

മുൻ വർഷത്തെ പ്രവർത്തന റിപ്പോർട്ടും വരവുചെലവു കണക്കുകളും അവതരിപ്പിക്കുക, അടുത്ത രണ്ട‌് വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിന് ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി അംഗീകരിക്കുക തുടങ്ങിയവ ആയിരിക്കും പ്രധാന അജണ്ട. വിക്ടോറിയയിലെ എല്ലാ മലയാളി സുഹൃത്തുക്കളും പങ്കെടുത്ത‌് സഹകരിക്കണമെന്ന‌് പ്രസിഡന്റ് തമ്പി ചെമ്മനവും സെക്രട്ടറി ഫിന്നി മാത്യുവും അഭ്യർത്ഥിച്ചു.
 


പ്രധാന വാർത്തകൾ
 Top