27 May Wednesday

നവോദയ റുവൈസ് യൂണിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2019

ജിദ്ദ > നവോദയ റുവൈസ് യൂണിറ്റ് കൺവെൻഷൻ സൈമൺ ബ്രിട്ടോ നഗറിൽ നടന്നു. നവോദയ പ്രസിഡന്റ് ഷിബു തിരുവനന്തപുരം ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ഷാനു അലനല്ലൂർ അധ്യക്ഷനായി.  സിദ്ധീഖ് താനൂർ, കരീം, സുനി പൊറ്റയിൽ ,സുരേഷ്, അഫ്സൽ പാണക്കാട്,  ഫിറോസ് മുഴപ്പിലങ്ങാട് എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു.  ഷറഫു കാളിക്കാവ്, മുജീബ് പൂന്താനം, നൗഷാദ് വേങ്ങൂർ എന്നിവർ സംസാരിച്ചു. അനസ് സ്വാഗതവും ഹക്കീം വേങ്ങൂർ നന്ദിയും പറഞ്ഞു.


പ്രധാന വാർത്തകൾ
 Top