14 December Saturday

ജിദ്ദാ നവോദയ സഫ ഏരിയ കൺവെൻഷൻ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2019

നവോദയ സഫ ഏരിയ കൺവെൻഷൻ നവോദയ കേന്ദ്ര കമ്മറ്റി പ്രസിഡണ്ട് ഷിബു തിരുവനന്തപുരം ഉദ്ഘാടനം ചെയ്യുന്നു

ജിദ്ദ> ജിദ്ദാ നവോദയ സഫ ഏരിയ കൺവെൻഷൻ  അസീസിയയിലെ സ്റ്റാർ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്നു. ജോയി തോമസിന്റെ അദ്ധ്യക്ഷതയിൽ  നവോദയ കേന്ദ്ര കമ്മറ്റി പ്രസിഡണ്ട്  ഷിബു തിരുവനന്തപുരം  ഉദ്ഘാടനം ചെയ്തു .

ലാലു വേങ്ങൂർ , റഷീദ് അരൂർ, ഫരീദ് ചവക്കാട് എന്നിവർ  പ്രമേയങ്ങൾ അവതരിപ്പിച്ചു -.ഏരിയ സെക്രട്ടറി ജുനൈസ് ,  നവോദയ കേന്ദ്ര ട്രഷറർ സി.എം അബ്ദുറഹിമാൻ   എന്നിവർ റിപ്പോർട്ടുകളും അവതരിപ്പിച്ചു .

 ബിജു രാമന്തള്ളി ,ബഷീർ മമ്പാട് . സുവിജസത്യൻ ,ജലീൽ കൊങ്ങത്ത് ,അലി മാസ്റ്റർ ,എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു  മുരളി നെല്ലിക്കൽ സ്വഗതവും .സി .എം ഹനീഫ നന്ദിയും പറഞ്ഞു.

 


പ്രധാന വാർത്തകൾ
 Top