26 March Tuesday

നവോദയ ഓസ്ട്രേലിയ പ്രളയദുരിതാശ്വാസ ഫണ്ടിന്റെ രണ്ടാം ഗഡു മുഖ്യമന്ത്രിക്ക്‌ കൈമാറി

എബി പൊയ്ക്കാട്ടിൽUpdated: Saturday Jan 5, 2019

മെല്‍ബണ്‍> നവോദയ ഓസ്ട്രേലിയ കേരളത്തിലെ പ്രളയദുരിതാശ്വാസ ഫണ്ടിലേക്കു സമാഹരിച്ച  തുക യുടെ രണ്ടാം ഗഡു മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. ഏഴു ലക്ഷത്തി ഇരുപത്താറായിരം രൂപയുടെ ചെക്ക് സെക്രട്ടേറിയേറ്റിൽ നടന്ന ചടങ്ങിൽ കൈമാറി.

നവോദയ ഓസ്ട്രേലിയയെ  പ്രതിനിധീകരിച്ചു എത്തിയ രമേഷ് കുറുപ്പ് , സജീവ്കുമാർ, രാജൻവീട്ടിൽ, ജിജോ ടോം ജോർജ് , ഷിബു പോൾ , സന്ധ്യ രാജൻ എന്നിവരാണ്‌ ചെക്ക്‌ കൈമാറിയത്‌.

സാലറി ചലഞ്ചിന്റെ ഭാഗമായി വിവിധ സ്റ്റേറ്റ് കമ്മിറ്റികള്‍ നിന്ന് പ്രവർത്തകർ നൽകിയ ഫണ്ടിന്റെ ഭാഗമാണ് ഈ തുക. നവകേരള നിർമാണത്തിനായി തുടർന്നും നവോദയ ഓസ്ട്രേലിയ കൂടുതൽ ഫണ്ട് ശേഖരിക്കും.

 


പ്രധാന വാർത്തകൾ
 Top