22 September Sunday

പൊന്നാനി സ്വദേശി കുവൈറ്റില്‍ നിര്യാതനായി

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2019
കുവൈത്ത്‌ സിറ്റി> കുവൈത്തിൽ മലയാളി യുവാവ്‌ ഹൃദയാഘാതത്തെ തുടർന്ന്‌ മരിച്ചു. മലപ്പുറം പൊന്നാനി ബിയ്യം സ്വദേശി റയൽ മരക്കാർ വീട്‌ ഷാജുമോനാണ്‌ (40) മരിച്ചത്‌. ശനിയാഴ്‌ച പുലർച്ചെ താമസസ്ഥലത്ത്‌ വെച്ച്‌ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ഫർവാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഫർവ്വാനിയയിലെ ഹോട്ടലിൽ ജീവനക്കാരനായിരുന്നു ഷാജുമോന്‍. ഭാര്യ: ശക്കീല. മക്കൾ: റിയാസ്‌, ഷൻഫിയ, അഫ്രീദ്‌. മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നു.
മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top