30 May Saturday

ജിദ്ദ സവോദയ മെഡിക്കൽ ക്യാമ്പ്‌

വെബ് ഡെസ്‌ക്‌Updated: Monday Feb 10, 2020

ജിദ്ദ>  കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കളായി ജിദ്ദയിലും പരിസര പ്രദേശങ്ങളിലും കലാ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സമാനതകളില്ലാതെ പ്രവർത്തിച്ച് കെണ്ടിരിക്കുന്ന ജിദ്ദ നവോദയയുടെ കാർ ഹറാജ് ഏരിയ കമ്മിറ്റിയും ഹിബ ഏഷ്യാ മെഡിക്കൽ സെന്റെറുമായി സഹകരിച്ച് ഹറാജ് ജൗഹറയിലെ ഹോട്ടൽ പരിവാറിൽ  സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.

സാധാരണക്കാരായ വിവിധ  മേഘലയിലുള്ള പ്രവാസി തൊഴിലാളികളുടെ സാന്നിദ്യം കൊണ്ട് ക്യാമ്പ് ശ്രേദ്ധേയമായി.ജിദ്ദ നവോദയ മുഖ്യ രക്ഷാധികാരി വി കെ റൗഫ് ക്യാമ്പ് ഉദ്‌ഘാടനം ചെയ്‌തു. ആരോഗ്യ പരിപാലനവുമായി ബന്ധപ്പെടുത്തി ബോധ വൽക്കരണ ക്ലാസ് ഹിബ ഏഷ്യാ ക്ലിനിക്കിലെ ഡോക്റ്റർ ഹാരിസ് നയിച്ചു.

ഏരിയ പ്രസിഡന്റ് ശ്രിനരായണന്റെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തില്‍ നവോദയ ജനറൽ സെക്രട്ടറി ശ്രികുമാർ മവേലിക്കര, നവോദയ പ്രസിഡന്റ് ഷിബു തിരുവനന്തപുരം, നവോദയ ട്രഷറർ CM അബ്ദുറഹിമാൻ, കേന്ദ്രകമ്മറ്റി അംഗമായ നവാസ് വെമ്പായം,ഹിബ എഷ്യാ ക്ലിനിക്കിലെ PRO അയ്യൂബ് മാഷ്, സജി മാത്യു എന്നിവർ സംസാരിച്ചു.ഏരിയ സെക്രട്ടറി ബഷീർ മമ്പാട് സ്വാഗതവും ഏരിയ രക്ഷാധികാരി അബ്ദുള്ള മുല്ലപ്പള്ളി നന്ദിയും പറഞ്ഞു.


പ്രധാന വാർത്തകൾ
 Top