14 August Friday

മാസ്‌ക് ധരിച്ചില്ലെങ്കില്‍ വിദേശികളെ നാടുകടത്തും: സൗദി

അനസ് യാസിന്‍Updated: Friday Jun 5, 2020

റിയാദ്‌> കൊറോണവൈറസ് വ്യാപനം തടയാനുള്ള നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന വിദേശികളെ പ്രവേശന വിലക്കേർപ്പെടുത്തി നാടുകടത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. മൂക്കും വായയും മറയ്ക്കാതെ മാസ്‌ക് ധരിക്കുക, പൊതുവിടങ്ങളിൽ സമൂഹ അകലം പാലിക്കാതിരിക്കുക, ശരീരോഷ്മാവ് പരിശോധനയ്‌ക്ക് വിസമ്മതിക്കുക, 38 ഡിഗ്രി സെൽഷ്യസിന് മുകളിൽ ശരീരോഷ്മാവ് വർധിച്ചാൽ നടപടി സ്വീകരിക്കാതിരിക്കുക എന്നിവ നിയമലംഘനമായി കണക്കാക്കും.


ആയിരം റിയാൽ പിഴ ഈടാക്കും. ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. വിദേശിയാണെങ്കിൽ ശിക്ഷ നടപ്പാക്കിയശേഷം നാടുകടത്തും. പിന്നെ സൗദിയിലേക്ക് പ്രവേശനമുണ്ടാകില്ല.
അതേസമയം, സൗദിയിൽ കോവിഡ് മരണം 611 ആയി. വ്യാഴാഴ്ച 32 പേർ മരിച്ചു. രാജ്യത്തെ പള്ളികളിൽ വെള്ളിയാഴ്ച ജുമുഅ നമസ്‌കാരം നടക്കും. മക്കയിൽ മസ്ജിദുൽ ഹറം ഒഴികെയുള്ള പള്ളികൾ ഞായറാഴ്ച തുറന്നു.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top