07 June Sunday

മലയാളി സ്റ്റാഫ് നഴ്സ് കുവൈത്തിൽ നിര്യാതനായി , വിവരം അറിഞ്ഞ അമ്മ നാട്ടിൽ മരിച്ചു

ഹിക്മത് ടി വിUpdated: Saturday Mar 28, 2020
കുവൈത്ത് സിറ്റി>  അദാൻ ആശുപത്രിയിൽ ഹൃദ്രോഗ വിഭാഗത്തിൽ സ്റ്റാഫ്‌ നഴ്സായി  ജോലിചെയ്തിരുന്ന  ആലപ്പുഴ ചെങ്ങന്നൂർ കൊല്ലകടവ് സിറിയക്കിന്റെ മകൻ  രഞ്ജു സിറിയക് ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടർന്ന് നിര്യതനായി. 38 വയസ്സായിരുന്നു.
 
സിറിയക്കിന്റെ മരണ വിവരം നാട്ടില്‍ അറിഞ്ഞ ഉടനെ അമ്മ  കുഞ്ഞുമോളും ഹൃദയാഘാതത്തെ തുടര്‍ന്ന്‍ മരണപ്പെടുകയായിരുന്നു. രഞ്ജുവിന്‍റെ  ഭാര്യ  ജീന  അദാന്‍ ആശുപത്രിയിൽ തന്നെ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്നുണ്ട്‌. നാലു വയസ്സുള്ള ഒരു മകളുണ്ട്.  സിനു ജിമ്മി സഹോദരിയുമാണ്‌. 
മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top