21 February Thursday

മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ(മാഗ) ഹൂസ്റ്റൺ സാരഥികൾ

ശങ്കരൻകുട്ടിUpdated: Tuesday Jan 22, 2019

ഹൂസ്‌റ്റൺ> മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിന് പുതിയ സരഥികളായി .വടക്കേ അമേരിക്കയിലെ  വലിയ മലയാളി സംഘടനകളിൽഒന്നായ മാഗിന്റെ 2019 ലേക്കുള്ളപുതിയ സാരഥികളായി മാർട്ടിൻ ജോൺ( പ്രസിഡന്റ്),  വിനോദ് വാസുദേവൻ(സെക്രട്ടറി), ആൻഡ്രുസ് ജേക്കബ് (ട്രഷറാർ), എന്നിവർ ചുമതലയേറ്റു. പുതിയഭാരവാഹികൾക്ക് സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ജോഷ്വാ ജോർജ്, ട്രസ്റ്റിബോർഡ് ചെയർമാൻ ശശിധരൻ നായർ എന്നിവർ ആശംസ നേർന്നു.

2019 ലേക്കുള്ള ബോർഡ് ഓഫ് ഡയറക്ടേഷ്സ് ആയ Dr. രഞ്ജിത്ത് പിള്ള,വൈസ് പ്രസിഡന്റ്, മാത്യൂസ് മുണ്ടക്കൽ ജോ. സെക്രട്ടറി, Dr. മനുചാക്കോ ജോ ട്രഷറാർ, മാത്യൂ പന്നപ്പാറ സീനിയർ സിറ്റിസൺ ഫോറം,റനി കവലയിൽ ഡയറക്ടർ, ഷിനു എബ്രഹാം പ്രോഗ്രാം കോർഡിനേറ്റർ,രമാ പിള്ള വിമെൻസ് ചെയർ, മെവിൻ ജോൺ യൂത്ത് & സ്പോർട്ട്സ്കോർഡിനേറ്റർ, ജോസ് കെ ജോൺ മെമ്പർഷിപ്പ് കോർഡിനേറ്റർ, പ്രമോദ് വർഗീസ്
PRO എന്നീ ഭാരവാഹികളെ നേരത്തേ തന്നെ എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു.



ഇപ്പോൾ നടന്നു വരുന്ന കേരളാ ഹൗസിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾഎത്രയും വേഗം പൂർത്തീകരിക്കുക എന്നതാണ് ബോർഡിന്റെ പ്രഥമപരിഗണന നൽകുന്നതെന്നും കൂടുതല്‍ മലയാളികളെ മാഗിന്‍റെ അംഗങ്ങളാകുക,
അംഗങ്ങളുടെ കുടുംബ കൂട്ടായ്മകൾ സംഘടിപ്പിക്കുക, വോളീ ബാൾ, ബാസ്കറ്റ്ബാൾ കോർട്ടുകൾ നിർമ്മിക്കുക. ഫണ്ട് റൈസിങ്ങ് പരിപാടികൾ സംഘടിപ്പിക്കുകവെബ് സൈറ്റ് വിപുലീകരിക്കുക എന്നിവ പരിഗണനയിലുള്ള വിഷയങ്ങളാണെന്നും
ഭാരവാഹികൾ അറിയിച്ചു. ആയതിലേക്കു് സുമനസ്സുകളായ എല്ലാഹൂസ്റ്റൺ മലയാളികളുടെയും എല്ലാ വിധ സഹായ സഹകരണങ്ങളുംസർവ്വാത്മനാ ഉണ്ടാവേണം എന്ന് പുതിയ പ്രസിഡന്റ് മാർട്ടിൻ ജോൺഅഭ്യര്‍ത്ഥിച്ചു.
 


പ്രധാന വാർത്തകൾ
 Top