17 January Sunday

മലയാളി യുവാവ്‌ കാനഡയിൽ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Oct 30, 2020

ഹാലിഫാക്സ് > മലയാളി യുവാവ് കാനഡയിൽ  മസ്തിഷ്കാഘാതത്തെത്തുടര്‍ന്ന് മരിച്ചു. നോവസ്കൊഷ്യയിലെ ഹാലിഫാക്സില്‍ താമസിച്ചിരുന്ന   ത്വൽഹത്ത് മഹമൂദ് (24) ആണ്  മരിച്ചത്. മലപ്പുറം കൊണ്ടോട്ടി   വളയക്കുത്ത്  സ്വദേശിയാണ്. രണ്ടര വര്‍ഷം മുമ്പാണ് കാനഡയില്‍ എത്തിയത്.

പരേതനായ തലാപ്പിൽത്തൊടിക അബൂബക്കർ ഹാജിയുടെയും സി.പി അസ്മാബിയുടെയും മകനാണ്. ബദറുന്നീസ, റഹനാസ്, ജാസ്മിൻ, സഫീറ (ടീച്ചർ, ജി എം എൽ പി എസ് കുട്ടശ്ശേരിക്കുളമ്പ), ജമാൽ അൻസാരി (ജിദ്ദ) എന്നിവർ സഹോദരങ്ങളാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top