അബുദാബി > മലയാളം മിഷന് അബുദാബി മേഖലയുടെ കീഴില്‍ നടന്നുവരുന്ന സൗജന്യ മലയാളം പഠന ക്ളാസ് 2019 ബാച്ചിന്റെ ഔപചാരിക ഉദ്ഘാടനം 'പ്രവേശനോത്സവം' എന്ന പേരില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു.
'എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം' എന്ന സന്ദേശവുമായി ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് മാതൃഭാഷാപഠനത്തിന് അവസരം ലഭ്യമാക്കുന്നതിനായി സാംസ്കാരിക വകുപ്പിന്റെ കീഴില്‍ കേരള സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയാണ് മലയാളം മിഷന്.
മലയാളം മിഷന് അബുദാബി മേഖലയുടെ കീഴില്‍ നിലവില്‍ കേരള സോഷ്യല്‍ സെന്റര്‍, അബുദാബി മലയാളി സമാജം, സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് ചര്‍ച്ച് തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍ 22 ക്ലാസുകളിലായി 513 കുട്ടികള്‍ പഠിച്ചുവരുന്നു.
2019 ലെ ബാച്ചിലേയ്ക്കായി ഇതിനകം 196 കുട്ടികള്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രവേശനം മെയ് 31 വരെ തുടരും. കൂടുതല്‍ വിവരങ്ങള്‍ക്ക് 02 6314455/ 050 4220514. പ്രവേശനോത്സവത്തിന്റെ ഭാഗമായി മലയാളം മിഷന് അബുദാബി മേഖല കോര്‍ഡിനേറ്റര്‍ സഫറുള്ള പാലപ്പെട്ടിയുടെ അദ്ധ്യക്ഷതയില്‍ നടന്ന സാംസ്കാരിക സമ്മേളനം അബുദാബി കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എ. കെ. ബീരാന്‍കുട്ടി ഉദ്ഘാടനം ചെയ്തു.
അബുദാബി മലയാളി സമാജം ജനറല്‍ സെക്രട്ടറി പി. കെ. ജയരാജന്, മലയാളം മിഷന് അബുദാബി മേഖല ജോ. കണ്‍വീനര്‍ പുന്നൂസ് ചാക്കോ, കേരള സോഷ്യല്‍ സെന്റര്‍ അസി. കലാവിഭാഗം സെക്രട്ടറി അരുണ്‍കുമാര്‍, സമാജം മലയാളം ക്ലാസ് കോര്‍ഡിനേറ്റര്‍ എ. പി. അനില്‍കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
കേരള സോഷ്യല്‍ സെന്റര്‍ കലാ വിഭാഗം സെക്രട്ടറി ഹാരിസ് സിഎംപി സ്വാഗതവും മലയാളം മിഷന് അബുദാബി മേഖല ജോ. കണ്‍വീനര്‍ ഷൈനി ബാലചന്ദ്രന് നന്ദിയും പറഞ്ഞു.
തുടര്‍ന്ന് വി. ടി. കുമാരന്റെ എന്റെ സരസ്വതി എന്ന കവിത ആലപിച്ചുകൊണ്ട് ദേവിക രമേശ് നടത്തിയ അക്ഷരപ്രണാമത്തോടുകൂടി ആരംഭിച്ച കലാപരിപാടികളില്‍ സീനിയര്‍ ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ വിവിധങ്ങളായ കലാരൂപങ്ങള്‍ അവതരിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..