15 May Saturday

കേരളത്തിലെ വോട്ടര്‍മാര്‍ക്ക് അഭിവാദ്യം: ഒന്നാണ് കേരളം ഒന്നാമതാണ് കേരളം കൂട്ടായ്മ

വെബ് ഡെസ്‌ക്‌Updated: Sunday May 2, 2021

മനാമ > പുതു ചരിത്രം രചിച്ച കേരള വോട്ടര്‍മാര്‍ക്ക് ബഹ്‌റൈന്‍ ഇടതുപക്ഷ കൂട്ടായ്മയായ 'ഒന്നാണ് കേരളം ഒന്നാമതാണ് കേരളം' അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.

ജനാധിപത്യ കേരളം അതിന്റെ 65 വര്‍ഷത്തെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വീണ്ടും ഭരണ ചുമതല ഏല്‍പിക്കുന്നത്. ഇത്  ഇടതുപക്ഷ പ്രവര്‍ത്തകരെ കൂടുതല്‍ വിനയന്വിതര്‍ ആക്കുകയും ജനങ്ങളോട് കൂടുതല്‍ ഇടപഴകുവാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. വരും കാലം കൂടുതല്‍ ഉത്തരവാദിത്വത്തോടെ ഇടത് പ്രവര്‍ത്തകരും അതിന്റെ നേതാക്കളും പെരുമാറുക തന്നെ ചെയ്യുമെന്ന് ഒന്നാണ് കേരളം ഒന്നാമതാണ് കേരളം ജനങ്ങള്‍ക്ക് വാക്ക് നല്‍കുന്നു.
 
കഴിഞ്ഞ അഞ്ചു വര്‍ഷത്തെ വികസനം ജനം ഏറെ ഇഷ്ടപെടുകയും ഒപ്പം നാട്ടില്‍ നടമാടിയ മതേതര ജീവിത സാഹചര്യം നിലനിര്‍ത്തുകയും ചെയ്യണമെന്ന് അവര്‍ ആഗ്രഹിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്നു. 99 സീറ്റുകള്‍ നല്‍കി മറക്കാന്‍ കഴിയാത്ത വിജയം സമ്മാനിച്ച കേരളത്തിലെ മതേതര പുരോഗമന  വോട്ടര്‍മാരയും ഈ വിജയത്തിന് വേണ്ടി മഹാമാരിയുടെ നടുവില്‍ നിന്ന് പ്രവര്‍ത്തിച്ച ഓരോ ഇടതു പക്ഷ പ്രര്‍ത്തകനെയും ഹൃദയത്തോട് ചേര്‍ത്ത് അഭിവാദ്യം ചെയ്യുന്നതായി ഇടത് പക്ഷ സംഘടന നേതാക്കളായ സുബൈര്‍ കണ്ണൂര്‍, കെടി സലീം, ഷാജിമൂതല, മൊയ്തീന്‍ കുട്ടി പുളിക്കല്‍, ഫൈസല്‍ എഫ്എം എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top