11 April Sunday

നിയമസഭാ തിരഞ്ഞെടുപ്പ്: ഇടതുപക്ഷമുന്നണിയുടെ തുടര്‍ഭരണത്തിനായുള്ള പ്രചാരണപ്രവര്‍ത്തനങ്ങള്‍ ചൂടുപിടിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Feb 7, 2021

യുകെ> കേരളനിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷമുന്നണി തുടര്‍ഭരണത്തിനായുള്ള പ്രചാരണപ്രവര്‍ത്തനങ്ങള്‍ യുകെയിലും അയര്‍ലണ്ടിലും ചൂടുപിടിക്കുന്നു. എല്‍ഡിഎഫ്  യുകെ ആന്റ്  അയര്‍ലണ്ട് കമ്മറ്റിക്ക് കീഴില്‍ വിവിധ സബ് കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിനു പിന്നാലെ പ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ ഏകോപനം  നല്‍കാന്‍ ജില്ലാതല ഗ്രൂപ്പുകള്‍  നിലവില്‍വന്നു.

 കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള പ്രവാസി ഇടതുമുന്നണി പ്രവര്‍ത്തകരാണ്  ഗ്രൂപ്പുകളിലെ അംഗങ്ങള്‍. അതാതു ജില്ലകളിലെ സാഹചര്യങ്ങള്‍ അനുസരിച്ച് ആവശ്യമായ ഇടപെടലുകള്‍ നടത്താനുള്ള ചര്‍ച്ചകളും തീരുമാനങ്ങളും ഗ്രൂപ്പുകളിലുണ്ടാവും.

ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ ഉള്‍പ്പെടുത്താനുള്ള വിഷയങ്ങള്‍ പ്രവാസികളില്‍ നിന്ന് സ്വീകരിക്കാനായി രൂപീകരിച്ച മാനിഫെസ്റ്റോ കമ്മിറ്റിക്കു മികച്ച പ്രതികരണമാണ് ലഭിച്ചുവരുന്നത്. ഒട്ടേറെ ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ ലഭിച്ചതായി മാനിഫെസ്റ്റോ കമ്മിറ്റി അറിയിച്ചു. നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ 07882791150 എന്ന നമ്പറില്‍ അറിയിക്കാവുന്നതാണ്.

പ്രവാസിസമൂഹത്തിനു കേരളത്തിലെ മന്ത്രിമാരോടും പ്രമുഖനേതാക്കളോടും സംവദിക്കാനുള്ള വേദി ഒരുക്കാനും സോഷ്യല്‍ മീഡിയയില്‍ പ്രവര്‍ത്തകരെ കൂടുതല്‍ സജീവമാക്കുവാനുമുള്ള പ്രവര്‍ത്തനങ്ങളുമാണ്എല്‍ഡിഎഫ്  യുകെ ആന്റ്  അയര്‍ലന്‍ഡ് കമ്മറ്റി ഇപ്പോള്‍ ഏറ്റെടുത്തിട്ടുള്ളത് .

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top