16 October Saturday

സഭ ഗുരുനാദം സംഗീത സദസ്സ് സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 13, 2014

കുവൈറ്റ് : ഭാരതീയ ശാസ്ത്രീയ കലകളുടെ ഉന്നമനത്തിനും പ്രാദേശിക പ്രചാരണത്തിനുമായി പ്രവര്‍ത്തിക്കുന്ന കുവൈറ്റിലെ സഭ ഗുരുനാദം പ്രൊ മാവേലിക്കര പി സുബ്രമണ്യം നേതൃത്വം നല്‍കിയ സംഗീത കച്ചേരി അവതരിപ്പിച്ചു. പ്രൊ. തിരുവിഴാ ഉല്ലാസ് (വയലിന്‍), പെരുന്ന ഹരികുമാര്‍ (മൃദംഗം), രാഗേഷ് രാമകൃഷ്ണന്‍ (ഘടം) എന്നിവര്‍ പക്കവാദ്യങ്ങളില്‍ അകമ്പടിയേകി.

നവരാത്രി ആഘോഷങ്ങളുടെ സമാപനം കുറിച്ചുകൊ്ണ്ട്് വിജയദശമി ദിനത്തില്‍ നടന്ന വിദ്യാരംഭത്തില്‍ പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണന്‍ ഡോ. രാജേഷ് നായര്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു.സാല്‍മിയ ഇന്ത്യന്‍ കമ്മ്യുനിറ്റി സ്കൂള്‍ (ജൂനിയര്‍) അങ്കണത്തില്‍ നടന്ന സംഗീത സായാഹ്നം അഞ്ചു സംഗീത വിദ്യാര്‍ത്ഥിനികള്‍ചേര്‍ന്ന് നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു.

ലോകത്തെമ്പാടും വ്യാപിച്ച ശിഷ്യ സമ്പത്തുള്ള പ്രൊ. മാവേലിക്കര സുബ്രഹ്മണ്യം, പ്രൊ തിരുവിഴാ ഉല്ലാസ് എന്നിവര്‍ക്ക് കുവൈറ്റിലെ ശിഷ്യരും സംഗീത വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ഗുരുവന്ദനം ചെയ്തു.

സഭ ചെയര്‍മാന്‍ വിജയ് കാരയില്‍, അല്‍ ജാബര്‍യുണിവേഴ്സിറ്റി സംഗീത കോളേജ് ഡയറക്ടര്‍ ഡോ. സല്‍മാന്‍ അല്‍ ബലൂഷി, ഉന്നത വിദ്യാഭ്യാസ വകുപ്പ് കമ്പ്യൂട്ടര്‍ വിഭാഗം തലവനും വാദ്യ കലാകാരനുമായ ആമിദ് ഹസ്സന്‍, വിദ്യാഭ്യാസ വകുപ്പ് സംഗീത വിഭാഗം മേധാവി ഡോ അസ്മ അല്‍ ഈദ്, അല്‍ ജാബര്‍ യുണിവേഴ്സിറ്റി സംഗീത കോളേജ് അദ്ധ്യാപകരായ പ്രൊ. ആല്‍ഫ്രഡ് ഗമീര്‍, ഡോ സഹല്‍ മല്‍ഹം, ഹെസ്റ്റൊല്‍ സീനിയര്‍എഞ്ചിനീയര്‍ കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. ലക്ഷ്മി സുരേഷ്, പുഷ്പാ സുബ്രഹ്മണ്യം എന്നിവര്‍ പരിപാടികള്‍ നയന്ത്രിച്ചു.

സഭയുടെ അടുത്ത പരിപാടി, ഡിസംബര്‍ 12 നു സാല്‍മിയ ഇന്ത്യന്‍ കമ്മ്യുണിറ്റി സ്കൂള്‍ ആഡിറ്റോരിയത്തില്‍ നടക്കും. കര്‍ണാടക ഹിന്ദുസ്ഥാനി സംഗീതങ്ങളുടെയും ഭരതനാട്യം ഒഡീസ്സി നൃത്തങ്ങളുടെയും ജുഗല്‍ബന്ദി ആയിരിക്കും അഞ്ചാമതു സഭയെന്ന് ചീഫ് കോര്‍ഡിനേറ്റര്‍ മധു നായര്‍ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top