31 March Tuesday

അറുപതു വയസ്സ് കഴിഞ്ഞ പ്രവാസികളുടെ വിസ പുതുക്കേണ്ടതില്ലെന്നു കുവൈറ്റ്‌

വെബ് ഡെസ്‌ക്‌Updated: Monday Feb 17, 2020

കുവൈറ്റ്‌ സിറ്റി>  രാജ്യത്തെ അവിദഗ്ദധ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായി  60വയസ്സിനു മുകളിൽ പ്രായമുള്ള പ്രവാസികളുടെ  താമസരേഖ പുതുക്കുന്നത്‌ നിർത്തലാക്കാൻ  മാനവ വിഭ ശേഷി സമിതി  തീരുമാനിച്ചതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ദരിച്ച്  പ്രാദേശിക ദിനപത്രം റിപ്പോർട്ട്‌ ചെയ്തു. രാജ്യത്തെ വിദേശ തൊഴിലാളികളുടെ എണ്ണം കുറച്ച്‌  ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. പതിനെട്ടാം നമ്പര്‍ വിസയിൽ ജോലി ചെയ്യുന്നവര്‍ക്കാണ് പുതിയ നിയമം ബാധകമാകുക.

ഡോക്ടർമാർ, എഞ്ചിനീയർമാർ,മാധ്യമ പ്രവർത്തകർ , നിയമ വിദഗ്ധർ,  സ്പെഷ്യലിസ്റ്റുകൾ, എക്സിക്യൂട്ടീവ് ഡയറക്ടർമാർ, സ്വകാര്യ സ്ഥാപനത്തിലെ ബിസ്നസ്‌ പങ്കാളികൾ, വിവിധ മേഖലകളിലെ  വിദഗ്ധർ തുടങ്ങിയ ഉന്നത വിദ്യാഭ്യാസമുള്ള പ്രൊഫഷനുകളെ പുതിയ തീരുമാനത്തിൽ  നിന്നും ഒഴിവാക്കിയിട്ടുണ്ട്‌.

ക്ലറിക്കല്‍ ജോലികള്‍ ചെയ്യുന്നവര്‍, ഡ്രൈവർമാർ, മന്ദൂപുമാർ, തുടങ്ങിയ അവിദഗ്ധ തൊഴിലാളികൾക്കായിരിക്കും തീരുമാനം ബാധകമാകുക. 60 വയസ്സിന് താഴെയുള്ളവർക്ക് ജോലിയിൽ കൂടുതൽ മികവ് തെളിയിക്കാന്‍ പറ്റുമെന്നതും  പുതിയ തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ച ഘടകമാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.  മലയാളികൾ അടക്കം ആയിരക്കണക്കിനു ഇന്ത്യന്‍ പ്രവാസികൾക്ക്‌ ജോലി നഷ്ടപ്പെടാന്‍ പുതിയ തീരുമാനം കാരണമാകുമെന്നാണ് കരുതുന്നത്.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top