25 May Saturday

കുവൈറ്റിൽ പൊതുമേഖല സ്വദേശിവല്‍ക്കരണം ഏപ്രില്‍ മുതല്‍

അനസ് യാസിന്‍Updated: Monday Mar 11, 2019

മനാമ> കുവൈറ്റിൽ പൊതു മേഖലയില്‍ സ്വദേശിവല്‍ക്കരണം ഏപ്രില്‍ ആദ്യവാരംം ആരംഭിക്കും. സ്വദേശിവല്‍ക്കരണം സമയബന്ധിതമായി നടപ്പാക്കാന്‍ സിവില്‍ സര്‍വിസ് കമീഷന്‍ പദ്ധതിയാവിഷ്‌കരിച്ചു. വിവിധ വകുപ്പുകളില്‍നിന്ന് ഒഴിവാക്കപ്പെടേണ്ട വിദേശികള്‍ക്ക് വിവരം നല്‍കിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.  മരവിപ്പിക്കേണ്ട തസ്തികകള്‍ ഏതൊക്കെയാണെന്നും പിരിച്ചുവിടേണ്ട വിദേശികള്‍ ആരൊക്കെയാണെന്നതും സംബന്ധിച്ച പട്ടിക നേരത്തെ തയാറാക്കിയിരുന്നു. ആ പട്ടികയിലുള്‍പ്പെട്ടവരെയാണ് ഘട്ടംഘട്ടമായി ഒഴിവാക്കുക. ഇവര്‍ക്കു പകരം സ്വദേശികളെ നിയമിക്കും.
 
അടുത്ത അഞ്ചു സാമ്പത്തിക വര്‍ഷത്തിനിടയില്‍ പൂര്‍ത്തിയാക്കേണ്ട സ്വദേശിവല്‍കരണത്തിന് കമീഷന്‍ തോത് നിശ്ചയിച്ചു. അതേസമയം, വിദ്യാഭ്യാസ മന്ത്രാലയമുള്‍പ്പെടെ പൊതുമേഖലയിലെ ഒരു വകുപ്പിനും ഇതില്‍ ഇളവ് നല്‍കില്ലെന്ന് കമീഷന്‍ വ്യക്തമാക്കി. യോഗ്യരായ വേണ്ടത്ര സ്വദേശികളെ ലഭ്യമല്ലാത്തതിനാല്‍വിദ്യാഭ്യാസ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം തുടങ്ങിയവ സ്വദേശിവല്‍കരണത്തില്‍ ഇളവ് ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നു.  എന്നാല്‍,  ഘട്ടംഘട്ടമായി സ്വദേശികളെ പരിശീലിപ്പിച്ച് ആവശ്യമായ ജീവനക്കാരെ വളര്‍ത്തിയെടുക്കണമെന്നാണ് ഇതിനു സിവില്‍ സര്‍വിസ് കമീഷന്‍ നല്‍കുന്ന മറുപടി.

വിവിധ സര്‍ക്കാര്‍ മേഖലകളില്‍ വിദേശ തൊഴിലാളികളുടെ എണ്ണം കുറഞ്ഞു വരികയാണ്. പൊതു മാരാമത്ത് മന്ത്രാലയത്തില്‍ മൊത്തം ജീവനക്കാരില്‍ 3.9 ശതമാനമാണ് ഇപ്പോള്‍ വിദേശ തൊഴിലാളികളെന്ന് കഴിഞ്ഞ ദിവസം മന്ത്രി ജനാ ബുശേഹ്‌രി പാര്‍ലമെന്റി െഅറിയിച്ചു. മൊത്തം വിദേശ തൊഴിലാളികളില്‍ 28 ശതമാനത്തിന്റെ കരാര്‍ മാത്രമാണ് പുതുക്കിയത്. 55 വയസുകഴിഞ്ഞ പ്രവാസി ടെക്‌നീഷ്യന്‍മാര്‍ക്ക് പകരം ഉടന്‍ സ്വദേശികളെ നിയമിക്കുമെന്നും മന്ത്രി അറിയിച്ചു.. നിയമ മന്ത്രാലയത്തിലെ 62 വിദേശികളുടെ കരാര്‍ ഉടന്‍ റദ്ദാക്കുമെന്ന് നിയമ മന്ത്രഠലി ഫഹദ് അല്‍ അഫാസിയും അറിയിച്ചു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top