23 January Wednesday

എന്‍എസ്എസ് കുവൈറ്റ് കുടുംബസംഗമം

വെബ് ഡെസ്‌ക്‌Updated: Friday Jan 4, 2019

കുവൈറ്റ് സിറ്റി > എന്‍എസ്എസ് കുവൈറ്റിന്റെ അബ്ബാസിയ, ഫര്‍വാനിയ, ഷര്‍ഖ് എന്നീ കരയോഗങ്ങള്‍ സംയുക്തമായി കുടുംബസംഗമം സംഘടിപ്പിച്ചു. വെള്ളിയാഴ്ച ഓര്‍മ്മപ്ലാസ ആഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ അംഗങ്ങള്‍ അവതരിപ്പിച്ച വിവിധങ്ങളായ കലാപരിപാടികളും അരങ്ങേറി. പ്രസിഡന്റ് പ്രസാദ് പത്മനാഭന്‍ അധ്യക്ഷനായ ചടങ്ങില്‍ ജനറല്‍ സെക്രട്ടറി സജിത്ത് സി നായര്‍, ട്രഷറര്‍ ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു.

എന്‍.എസ്.എസ്. കുവൈറ്റിന്റെ 2019ലെ കലണ്ടര്‍ പ്രസാദ് പത്മനാഭനില്‍ നിന്നും യൂണിമണി കുവൈറ്റ് ഹെഡ്ഡ് രഞ്ജിത്ത് പിള്ള സ്വീകരിച്ച് പ്രകാശനം ചെയ്തു. ജനുവരി 25ന് നടത്തുന്ന മന്നം ജയന്തിക്ക് എല്ലാഭാവുകങ്ങളും നേരുന്നതായി അദ്ദേഹം പറഞ്ഞു. മന്നംജയന്തിയുടെ വിളംബര പത്രിക അബ്ബാസിയ ഏരിയാ കോര്‍ഡിനേററര്‍ ബാബു നാരായണനും കൂപ്പണ്‍ ഫര്‍വാനിയ കോര്‍ഡിനേററര്‍ ബിജുമോനും രഞ്ജിത്ത് പിള്ളക്കു നല്‍കി പ്രകാശനം ചെയ്തു. ജോയിന്റ് സെക്രട്ടറി അനീഷ് പി നായര്‍ നന്ദി അറിയിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top