22 April Monday

കെ​ഫാ​ക്​, ഇ​ന്റ​ര്‍ കോ​ണ്ടി​നെന്റ​ല്‍ ക​പ്പ് ഫു​ട്‌​ബോളിന‌് ഇ​ന്ന് തു​ട​ക്കം

വെബ് ഡെസ്‌ക്‌Updated: Sunday Feb 24, 2019

കുവൈറ്റ് സിറ്റി> കുവൈറ്റിലെ മലയാളി പ്രവാസി ഫുട്ബാൾ ആസ്വാദകരുടെ കൂട്ടായ്മയായ കെഫാക്, അന്താരാഷ്‌ട്ര ടീമുകളെ ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് ഫുട്‌ബോളിന് ഇന്ന് തുടക്കമാകും. ആദ്യ മത്സരത്തില്‍  ഈജിപ്റ്റ്‌ എ ടീം  സോക്കര്‍ ഈജിപ്തിനെ നേരിടും . വൈകീട്ട് ആറിന്  പബ്ലിക് അതോറിറ്റി ഫോർ യൂത്ത് ആൻഡ് സ്പോര്ട്സ് ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിലാണ്  മത്സരം.

കേഫാക് സംഘടിപ്പിക്കുന്ന പ്രഥമ ഇന്റര്‍ കോണ്ടിനെന്റല്‍  ടൂര്‍ണമെന്റില്‍ ഘാനയും കുവൈത്തും ഇന്ത്യയും
സിറിയയുമാണ്മറ്റ്  ടീമുകള്‍. വൈകീട്ട് ഏഴ് മണിക്ക് ഘാന കുവൈത്തിനേയും തുടര്‍ന്ന് ഇന്ത്യ സോക്കര്‍ ഈജിപ്തിനേയും സിറിയ  ഘാനയോടും ഏറ്റുമുട്ടും. ടൂര്‍ണമെന്റില്‍ മുന്നിലെത്തുന്ന ആദ്യ നാല്  ടീമുകള്‍  സെമി ഫൈനലിന് യോഗ്യത നേടും. കലാശ പോരാട്ടം 25 ന് വൈകീട്ട് എട്ട് മണിക്ക് നടക്കും .വിജയികള്‍ക്ക് 1500  ഡോളറും എവർറോളിങ് ട്രോഫിയും സമ്മാനമായി ലഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

കുവൈത്ത് പ്രവാസ ചരിതത്തില്‍ ആദ്യമായാണ് അന്താരാഷ്‌ട്ര ടീമുകളെ ഉള്‍പ്പെടുത്തി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ഗള്‍ഫ്‌ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ കളിക്കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന പ്രവാസി ഫുട്ബാൾ സംഘടനയാണ്‌  കേഫാക്. ഉദ്ഘാടന സെഷനില്‍ കുവൈത്തിലെ ജില്ല അസോസിയേഷന്‍ ഭാരവാഹികള്‍ , മലയാളി പൗരപ്രമുഖര്‍, കുവൈത്തിലെ മലയാളി ബിസിനസ് പ്രമുഖര്‍, കേഫാക് സ്‌പോൺസർമാർ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ കിക്കോഫ് നിര്‍വഹിക്കും.

കുവൈത്തിലെ മുഴുവന്‍ മലയാളി ഫുട്ബോള്‍ ആസ്വാദകര്‍ക്കും കുടുംബസമേതം മത്സരങ്ങള്‍ കാണുവാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയതായി  കെഫാക് ഭാരവാഹികള്‍ അറിയിച്ചു

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top