21 October Thursday

നാടിന് കൈത്താങ്ങായി ബാലവേദി കുവൈറ്റ്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 3, 2021


കുവൈറ്റ് സിറ്റി> പ്രതിസന്ധികാലത്ത് നാടിന്  കൈത്താങ്ങായി ബാലവേദി കുവൈറ്റ്. മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ബാലവേദി കുവൈറ്റിലെ അംഗങ്ങളായ കൊച്ചു കൂട്ടുകാർ സമാഹരിച്ച ഒരു ലക്ഷം രൂപ ബാലവേദി കുവൈറ്റ് പ്രസിഡണ്ട് കുമാരി അനന്തിക ദിലീപും, ആക്ടിങ് സെക്രട്ടറി കുമാരി അഭിരാമി അജിത്തും ചേർന്ന് പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത്ത് കുമാറിന് കൈമാറി.

ബാലവേദി കുവൈറ്റ്  മുഖ്യ രക്ഷാധികാരി സജീവ് എം. ജോർജ്ജ്, ബാലവേദി ജനറൽ കൺവീനർ തോമസ് ചെപ്പുകുളം, ബാലവേദി വൈസ് പ്രസിഡണ്ട് മാസ്റ്റർ സുമൻ സോമരാജ്, മേഖല പ്രസിഡണ്ട് മാസ്റ്റർ ഡെന്നിസ്, ബാലവേദി കേന്ദ്ര രക്ഷാധികാരി സമിതി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top