16 November Saturday

പ്രളയബാധിതർക്ക് കൈത്താങ്ങായി ക്രാന്തി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2019

ഡബ്ലിൻ > പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് നൽകാനായി അയർലണ്ടിലെ ഇടതുപക്ഷ പുരോഗമന സംഘടനയായ "ക്രാന്തി" യുടെ കൈത്താങ്ങ്‌. ക്രാന്തി സമാഹരിച്ച പണം ഉപയോഗിച്ച്‌ വാങ്ങിയ ഭക്ഷ്യവസ്തുക്കൾ എ എൻ ഷംസീർ എംഎൽഎയുടെ സാന്നിധ്യത്തിൽ തലശ്ശേരി തഹസിൽദാറിന് ശശി ചിങ്ങൻ കൈമാറി. ചടങ്ങിൽ പ്രമുഖ ന്യൂറോളജിസ്റ്റ് ഡോ. രാജീവ് നമ്പ്യാർ പങ്കെടുത്തു. അവിടെ നിന്നും ബന്ധപ്പെട്ട അധികാരികൾ കണ്ണൂരിലെ വിവിധ ക്യാമ്പുകളിൽ നാളെ മുതൽ സാധനങ്ങൾ എത്തിക്കും.

നിലമ്പൂർ കവളപ്പാറ ശാന്തിഗ്രാം മേഖലകളിൽ ദുരിതം അനുഭവിക്കുന്നവർക്ക് കഴിഞ്ഞ ദിവസം ക്രാന്തിയുടെ നേതൃത്വത്തിൽ അടിയന്തിര ദുരിതാശ്വാസ സഹായം എത്തിച്ചിരുന്നു. ഈ ദൗത്യത്തിൽ സഹകരിച്ച അയർലണ്ടിലെ സുമനസ്സുകൾക്ക് ക്രാന്തി കേന്ദ്ര കമ്മറ്റി നന്ദി അറിയിച്ചു.


പ്രധാന വാർത്തകൾ
 Top