ഫുജൈറ> കോടിയേരി ബാലകൃഷ്‌ണൻ്റെ വിയോഗത്തിലൂടെ ഒരു മികച്ച ഭരണകർത്താവിനെയും പൊതു പ്രവർത്തകർക്ക് മാതൃകയാക്കാവുന്ന ഒരു ജനകീയ നേതാവിനെയുമാണ് കേരളത്തിന് നഷ്ടമായിരിക്കുന്നതെന്ന് കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ അനുസ്മരിച്ചു.
അനുശോചന യോഗത്തിൽ കൈരളി സെൻട്രൽ കമ്മറ്റി പ്രസിഡൻ്റ് ലെനിൻ. ജി കുഴിവേലിൽ അദ്ധ്യക്ഷത വഹിച്ചു. കൈരളി രക്ഷാധികാരിയും ലോക, കേരള സഭാംഗവുമായ സൈമൻ സാമുവേൽ, കൈരളി സെൻട്രൽ കമ്മറ്റി സെക്രട്ടറി അബ്ദുൾ കാദർ എടയൂർ, ഉപ രക്ഷാധികാരി സുജിത്ത് വി പി, ട്രഷറർ സുധീർ തെക്കേക്കര ,കൾച്ചറൽ കൺവീനർ സുമന്ദ്രൻ ശങ്കുണ്ണി, സ്പോട്സ് കൺവീനർ നിയാസ് തിരൂർ, ഫുജൈറ യൂണിറ്റ് സെക്രട്ടറി മിജിൻ ചുഴലി, പ്രസിഡൻ്റ് ഉസ്മാൻ മാങ്ങാട്ടിൽ, കൽബ യൂണിറ്റ് സെക്രട്ടറി പ്രിൻസ് തെക്കൂട്ടയിൽ, സി സി അംഗം പ്രദീപ് കെ രാധാകൃഷ്ണൻ കൈരളി അംഗം അഷ്‌റഫ്, മലയാളം മിഷൻ ഫുജൈറ ചാപ്റ്റർ കോ-ഓർഡിനേറ്റർ രാജശേഖരൻ വല്ലത്ത് തുടങ്ങി കൈരളിയുടെ വിവിധ യൂണിറ്റുകളിലെ പ്രവർത്തകർ കോടിയേരി ബാലകൃഷ്ണൻ്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി.
ജനങ്ങളുടെ ജീവൽ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുവാൻ എന്നും മുന്നിലുണ്ടായിരുന്ന കോടിയേരി ബാലകൃഷ്ണൻ്റെ അകാലവിയോഗം പുരോഗമന പ്രസ്ഥാനങ്ങൾക്ക് അപരിഹാര്യമായ നഷ്ടമാണന്ന് കൈരളി പ്രവർത്തകർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..